November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിവ്യാപന മേഖലകളില്‍ എല്ലാ വീട്ടിലും പരിശോധന; വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല

1 min read

വൈറസിന്‍റെ ജനിതക മാറ്റത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ജീനോം പഠനം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള നിയന്ത്രണങ്ങളും നടപടികളും കൂടുതല്‍ കടുപ്പിക്കുന്നു. ഇന്നലെ മുതല്‍ ആരംഭിച്ച രാത്രികാല കര്‍ഫ്യു കര്‍ശനമായി നടപ്പാക്കുകയാണ്. എങ്കിലും വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടെന്ന് ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പരിശോധനകള്‍ വ്യാപകമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയെത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്തും. ജില്ലയിലെ നിരക്കിനേക്കാള്‍ ഇരട്ടിയിലേറേ പോസിറ്റിവിറ്റി നിരക്ക് പ്രകടമാക്കുന്ന പഞ്ചായത്തുകളിലാണ് പരിശോധന നടത്തുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് വ്യാപകമായ വൈറസിന്‍റെ ജനിതക മാറ്റത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് ജീനോം പഠനം നടത്തുന്നതിനും ധാരണയായിട്ടുണ്ട്.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ലഭ്യമായ വാക്സിനുകള്‍ ഒട്ടും പാഴാക്കാതെ വിതരണം ചെയ്ത ഏക സംസ്ഥാനമാണ് കേരളം. എന്നാല്‍ പുതുതായി വാക്സിന്‍ ഡോസുകള്‍ എത്താന്‍ വൈകുന്നത് മെഗാ വാക്സിനേഷന്‍ ക്യാംപുകളെയടക്കം തടസപ്പെടുത്തുന്ന സ്ഥിതിയില്‍ എത്തിയിട്ടുണ്ട്.
രാത്രി 7.30 ന് തന്നെ മാളുകളും തിയറ്ററുകളും അടയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം വന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നലെ മുതല്‍ ഒട്ടുമിക്ക തിയറ്ററുകളിലും പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഷൂട്ടിംഗ് പ്രവര്‍ത്തനങ്ങളും കടുത്ത നിബന്ധനകളുടെ പശ്ചാത്തലത്തില്‍ നിലച്ചിരിക്കുകയാണ്. തിയറ്ററുകള്‍ അടച്ചിടാന്‍ സംഘടനാപരമായി തീരുമാനിച്ചിട്ടില്ലെന്നും കോവിഡിനെ നേരിടാനുള്ള സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുന്നുവെന്നുമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന അറിയിക്കുന്നത്. നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ പെരുന്നാള്‍ റിലീസുകള്‍ മാറ്റിവെക്കുമെെന്ന് നിര്‍മാതാക്കളും അറിയിച്ചിട്ടുണ്ട്.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

നിയന്ത്രണങ്ങള്‍ കനത്തതോടെ സാധനങ്ങള്‍ കൂടുതലായി വാങ്ങിവെക്കുന്ന പ്രവണത ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ലോക്ക്ഡൗണിന്‍റെ സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയില്‍ മദ്യം ഉള്‍പ്പടെ വാങ്ങി കരുതിവെക്കുന്നത് പ്രകടമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ഗുരുതരമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യവ്യാപക ലോക്ക്ഡൗണിനു ശേഷമുള്ള വീണ്ടെടുപ്പിന്‍റെ വേഗം കോവിഡിന്‍റെ രണ്ടാം തരംഗം കുറയ്ക്കുമെന്ന് ഇതിനകം ഒട്ടുമിക്ക വ്യാവസായിക നിരീക്ഷകരും ഗവേഷണ സ്ഥാപനങ്ങളും കണക്കുകൂട്ടിയിട്ടുണ്ട്.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

സാമ്പത്തിക, വ്യാവസായിക അന്തരീക്ഷം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായി വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Maintained By : Studio3