Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വൈറസുകള്‍ ഉള്‍പ്പടെ സൂക്ഷ്മാണുക്കളുടെ വൈവിധ്യത്തിലും മാറ്റമുണ്ടാകുന്നുവോ

1 min read

ലോകത്തിലെ സൂക്ഷ്മാണു വൈവിധ്യം വര്‍ധിക്കുകയാണോ കുറയുകയാണോ അതോ പഴയപടി തന്നെ തുടരുകയാണോ എന്നത് സംബന്ധിച്ച് ഒരു അറിവും ലഭ്യമല്ലണ് പഠനം പറയുന്നത്

പ്രപഞ്ചത്തില്‍ സസ്യ,ജന്തുജാലങ്ങളുടെ വൈവിധ്യം നഷ്ടമാകുന്നുവെന്നത് കാലങ്ങളായി പരിസ്ഥിതിസ്‌നേഹികള്‍ ഉയര്‍ത്തുന്ന ആശങ്കയാണ്. ഇതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു ആശങ്കയും സമീപകാലത്തായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വൈറസുകള്‍ ഉള്‍പ്പടെ സൂക്ഷ്മാണുക്കളിലെ വൈവിധ്യത്തിലും മാറ്റമുണ്ടാകുന്നുണ്ടോ എന്നതാണത്. ഉണ്ടെങ്കില്‍ തന്നെ ഏത് ദിശയില്‍, എത്ര വേഗതില്‍ ആണ് അതിന്റെ പോക്കെന്ന് പലരും സംശയമുന്നയിക്കുന്നു.

സ്വിസ്റ്റസര്‍ലന്‍ഡിലെ ബസെല്‍ സര്‍വ്വകലാശാലയിലെ ഡേവിഡ് എസ് താലെറും റോക്ക്‌ഫെല്ലര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള മറ്റൊരു ഗവേഷകനും നടത്തിയ ഗവേഷണം ഇത് സംബന്ധിച്ച വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. സസ്യ,ജന്തുജാലങ്ങളുടെ വൈവിധ്യം ക്രമേണ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് നരവംശാധിപത്യത്തിന് വലിയ വെല്ലുവിളിയാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവജാലങ്ങളായ സൂക്ഷ്മാണുക്കളുടെ ലോകത്തും മാറ്റം സംഭവിക്കുന്നുണ്ടോ എന്ന കാര്യം അജ്ഞാതമാണെന്നാണ് പഠനം പറയുന്നത്. ലോകത്തിലെ സൂക്ഷ്മാണു വൈവിധ്യം വര്‍ധിക്കുകയാണോ കുറയുകയാണോ അതോ പഴയപടി തന്നെ തുടരുകയാണോ എന്നത് സംബന്ധിച്ച് ഒരു അറിവും ഇല്ലെന്ന് താലെര്‍ പറഞ്ഞു.

‘ബാക്ടീരിയ, ആര്‍ക്കിബാക്ടീരിയ, ഏകകോശ യൂകരിയോട്ട്‌സ്, എല്ലാ വിഭാഗങ്ങളിലും പെട്ട വൈറസുകള്‍ തുടങ്ങി പ്രപഞ്ചത്തിലെ അതിസൂക്ഷ്മ ജീവാണുക്കളെയാണ് ഇവിടെ സൂക്ഷ്മാണുക്കള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മിക്ക ശാസ്ത്രീയ പഠനങ്ങളും പുതിയ വസ്തുതകളെ കുറിച്ചുള്ള അറിവുകള്‍ നല്‍കുന്നവയാണെങ്കിലും ഈ പഠനം ചില ചോദ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. നമുക്കറിയാത്ത കാര്യങ്ങളിലെ ധാരണക്കുറവിലെ അഗാധമായ അറിവില്ലായ്മയെന്നാണ് സോക്രട്ടീസ് വിളിക്കുന്നത്. അറിയാത്ത അറിവുകളെന്നാണ് അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറിയായ ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് ഇതിനെ വിളിക്കുന്നത്. ജൈവശാസ്ത്ര ലോകത്തെ അറിയാത്ത അറിവുകളെന്നാണ് സൂക്ഷ്മാണു വൈവിധ്യത്തിലെ മാറ്റങ്ങളെ ഈ ഗവേഷണ റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്,’ താലര്‍ പറഞ്ഞെു.

സസ്യങ്ങളിലെയും ജന്തുക്കളിലെയും ജൈവവൈവിധ്യം കണ്ടെത്തുന്നതിനുമായി പ്രത്യേക കാലയളവിലുള്ള വിവിധ സസ്യ, ജന്തുവര്‍ഗങ്ങളെ എണ്ണി തിട്ടപ്പെടുത്തി മുന്‍ കണക്കുമായി താരതമ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ചില വര്‍ഗങ്ങള്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായതായി മനസിലാക്കാന്‍ കഴിഞ്ഞു. നിരവധി സസ്യ, ജന്തു വര്‍ഗങ്ങള്‍ വംശനാശ ഭീഷണിയുടെ വക്കിലാണ്. ലക്ഷക്കണക്കിന് സസ്യ,ജന്തുജാലങ്ങള്‍ വരും ദശാബ്ദങ്ങളില്‍ പ്രപഞ്ചത്തില്‍ നിന്ന് ഇല്ലാതാകും. ഇതേ രീതിയിലാണ് ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങള്‍ മൂലം കുടലിലെ സൂക്ഷാണു വൈവിധ്യത്തിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍, ഇവയുടെ വൈവിധ്യത്തിലെ മാറ്റം ഏത് ദിശയിലാണെന്ന് കണ്ടെത്തുന്നതായി പല സമയങ്ങളിലായി എല്ലാസൂക്ഷ്മാണുക്കളുടെയും എണ്ണം തിട്ടപ്പെടുത്തുകയെന്നത് അസാധ്യമാണെന്ന് താലെര്‍ പറയുന്നു. നിലവിലെ സൂക്ഷാണു വൈവിധ്യം എത്രത്തോളമാണെന്നതിലെ ധാരക്കുറവ് മൂലമാണിത്. മാത്രമല്ല, നമുടെ അറിവുകള്‍ക്ക് അപ്പുറത്തുള്ള  അപൂര്‍വ്വവും അപരിചതവുമായ പരിതസ്ഥിതികളില്‍ കഴിയുന്ന സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മാണു ലോകത്തെ വലിയൊരു വിഭാഗം ഇപ്പോഴും മനുഷ്യര്‍ക്ക് മുമ്പില്‍ പ്രത്യക്ഷരായിട്ടില്ല.

ജൈവ മണ്ഡലത്തിലെ ചൂടേറിയ, ആഴത്തിലുള്ള മേഖലയിലാണ് പ്രപഞ്ചത്തിലെ സൂക്ഷ്മാണു ജൈവവൈവിധ്യത്തിന്റെ ഏറിയ പങ്കും കഴിയുന്നതെന്നാണ് മുന്‍ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ചുരുങ്ങിയത് 20 വര്‍ഷങ്ങളെങ്കിലും വേണം. ജൈവമണ്ഡലത്തിന്റെ ആഴമേറിയ മേഖലകളെയും ചെന്നെത്താന്‍ സാധിക്കാത്ത മറ്റ് പരിസ്ഥിതികളെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലേ അത് സാധ്യമാകൂ. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്നത് പോലെയുള്ള ഒരു അനിശ്ചിതത്വം ഇവിടെയുമുണ്ടാകാം. പുതിയ സൂക്ഷ്മാണുക്കളുടെ അതിവേഗത്തിലുള്ള ആവിര്‍ഭാവം മൂലം പഴയവയേതെന്ന തിരിച്ചറിയല്‍ അസാധ്യമാകും. സൂക്ഷ്മാണു ലോകത്തെ ചില, അല്ലെങ്കില്‍ എല്ലാ മേഖലകളിലും പുതിയ വൈവിധ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെങ്കില്‍ സൂക്ഷ്മാണു വൈവിധ്യം തിട്ടപ്പെടുത്തുകയെന്നത് ഒരിക്കലും നടക്കാത്ത ഒന്നായി തുടരും.

കോവിഡ്-19ന് കാരണമാകുന്ന നൂറുകണക്കിന് SARS-CoV-2 വകഭേദങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടേതായ വഴികളില്‍ പരിണമിച്ച് കൊണ്ടിരിക്കുന്ന കോടിക്കണക്കിന് സൂക്ഷ്്മാണുക്കളില്‍ ഒന്ന് മാത്രമാണത്. സൂക്ഷ്മാണുക്കളുടെ പരിണാമം എല്ലായിപ്പോഴും വലിയ വൈവിധ്യങ്ങള്‍ക്ക് കാരണമാകണമില്ലെന്നും ചിലവ ഇല്ലാതാകാനും സാധ്യതയുണ്ടെന്നും വസൂരിയുണ്ടാക്കുന്ന വൈറസിനെ ഉദാഹരിച്ച് രകൊ്ണ്ട് താലെര്‍ പറയുന്നു. എണ്ണമില്ലാതോളം വൈറസുകളും ബാക്ടീരിയകളും നാമറിയാതെ ഈ പ്രപഞ്ചത്തില്‍ വന്നുപോയിട്ടുണ്ടാകാം. ചില സൂക്ഷ്മാണുക്കള്‍ പ്രത്യേക വിഭാഗത്തില്‍ പെട്ട സസ്യങ്ങളും ജന്തുക്കളുമായി മാത്രം ബന്ധം പുലര്‍ത്തുന്നവയാകാം. ഈ സസ്യങ്ങളും ജന്തുക്കളും പ്രപഞ്ചത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അവയുമായി ബന്ധമുള്ള സൂക്ഷ്മാണുക്കളും ഇല്ലാതാകുമെന്നും താലെര്‍ പറഞ്ഞു.

Maintained By : Studio3