November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആശങ്കയില്‍ നിക്ഷേപകര്‍, വിപണിയില്‍ ഇടിവ്

1 min read

സെന്‍സെക്സ് 883 പോയിന്‍റ് കുറഞ്ഞ് 47,949 എന്ന നിലയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് -19 ന്‍റെ ശക്തമായ രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഇന്നതെ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ഇടിവ്. ഇന്നലത്തെ വ്യാപാര ദിനത്തിനിടെ ബിഎസ്ഇ സെന്‍സെക്സില്‍ 1,469 പോയിന്‍റ് വരെ ഇടിവ് പ്രകടമാക്കിയിരുന്നു. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോഴേക്കും ചില ഓഹരികളില്‍ വീണ്ടെടുപ്പ് പ്രകടമായി. മുന്‍ദിവസവുമായുള്ള താരതമ്യത്തില്‍ 883 പോയിന്‍റ് കുറഞ്ഞ് 47,949 എന്ന നിലയിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിച്ചത്.

എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്,റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മറ്റ് ബാങ്കിംഗ് ഓഹരികള്‍ എന്നിവയെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ് എന്നിവയാണ് ഇന്നലെ സെന്‍സെക്സില്‍ നേട്ടം സ്വന്തമാക്കിയ ഓഹരികള്‍.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

അതേസമയം, എന്‍എസ്ഇ സൂചികയായ നിഫ്റ്റി ഇടവ്യാപാരത്തില്‍ 425 പോയിന്‍റ് ഇടിവ് കാണിച്ചു. വ്യാപാരം അവസാനിക്കുമ്പോള്‍ മുന്‍ വ്യാപാര ദിവസവുമായുള്ള താരതമ്യത്തില്‍ 258 പോയിന്‍റ് ഇടിവോടെ 14,359 ലായിരുന്നു നിഫ്റ്റി. ഇന്നലത്തെ സെഷനില്‍ ഉയര്‍ന്ന ചാഞ്ചാട്ടം 10.20 ശതമാനം ഉയര്‍ന്ന് 22.48ല്‍ എത്തി. നിഫ്റ്റി ഫാര്‍മ ഒഴികെ, എന്‍എസ്ഇയിലെ എല്ലാ ഓഹരികളും നഷ്ടമാണ് രേഖപ്പെടുത്തിയത്.

‘ടെസ്റ്റ് പോസിറ്റിവിറ്റി കേസുകളുടെ ക്രമാനുഗതമായ വര്‍ധനയും സാമ്പത്തിക വീണ്ടെടുക്കലില്‍ പ്രകടമാകുന്ന ക്രമാതീതമായ ഇടിവും ഗുരുതരമായ ആശങ്കയുളവാക്കുന്ന ഘടകങ്ങളാണ്. പക്ഷേ, ആഗോള സൂചനകള്‍ പോസിറ്റീവ് ആയതിനാല്‍ ഈ നെഗറ്റിവ് ഘടകങ്ങള്‍ വിപണിയില്‍ പൂര്‍ണ തോതില്‍ പ്രതിഫലിക്കില്ല. സമീപകാലത്തെ യുഎസ് ബോണ്ടുകളിലെ വരുമാനം 1.75 ശതമാനം മുതല്‍ 1.56 ശതമാനം വരെ ഉയര്‍ന്നത് ഇപ്പോള്‍ വിപണികള്‍ക്ക് വലിയ ആശ്വാസവും പിന്തുണയുമാണ്,’ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ പറഞ്ഞു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

കോവിഡ് 19ന്‍റെ രണ്ടാം തരംഗം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും ഓഹരികളില്‍ നിന്നുള്ള വരുമാനവും സംബന്ധിച്ച പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം ജിഡിപി വളര്‍ച്ചയും നിക്ഷേകര്‍ക്ക് 30 ശതമാനം വരുമാന വളര്‍ച്ചയുമാണ് കോവിഡ് രണ്ടാം തരംഗത്തിനു മുന്‍പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനു താഴെയായിരിക്കും യഥാര്‍ത്ഥ വളര്‍ച്ചയെന്നാണ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Maintained By : Studio3