Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൂം ഫാറ്റീഗ് പുരുഷന്മാരേക്കാളേറെ ബാധിക്കുന്നത് സ്ത്രീകളെ

1 min read

വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതികവിദ്യകളുടെ വര്‍ധിച്ച ഉപയോഗം ഓരോ വ്യക്തികളെയും എത്തരത്തിലാണ് ബാധിക്കുന്നതെന്ന് പഠിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം

വീട്ടില്‍ തന്നെ ഇരുന്ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മീറ്റിംഗില്‍ പങ്കെടുക്കുന്നത് പലര്‍ക്കും ഒരു ശീലമായി കഴിഞ്ഞു. തുടക്കത്തില്‍ പുതിയൊരു അനുഭവമെന്ന നിലയില്‍ ആവേശത്തോടെയാണ് പലരും ഓണ്‍ലൈന്‍ മീറ്റിംഗുകളെ സമീപിച്ചതെങ്കിലും ഇപ്പോള്‍ മിക്കവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ മുഖേനയുള്ള മീറ്റിംഗുകള്‍ മടുത്ത് തുടങ്ങിയിരിക്കുന്നു. പുരുഷന്മാരേക്കാളേറെ സ്ത്രീകളെയാണ് ഇത്തരം മീറ്റിംഗുകള്‍ പ്രതികൂലമായി ബാധിച്ചിരിക്കുന്നതെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.

  എന്‍ഐഐഎസ്ടി-എന്‍ഐടി കാലിക്കറ്റ് സാങ്കേതികസഹകരണം

ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ കാരണം ഉണ്ടാകുന്ന ആയാസം അഥവാ സൂം ഫാറ്റീഗ് ഏഴിലൊരു സ്ത്രീയെ(13.8 ശതമാനം) പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ വളരെയധികം ആയാസകരമാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം 20 പുരുഷന്മാരില്‍ ഒരാളാണ് (5.5 ശതമാനം) സൂം ഫാറ്റീഗ് മൂലം കഷ്ടപ്പെടുന്നത്. ടെക്‌നോളജി, മൈന്‍ഡ്, ബിഹേവിയര്‍ എന്ന ജേണലിലാണ് പഠന റി്‌പ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സാങ്കേതിക വിദ്യകളുടെ വര്‍ധിച്ച ഉപയോഗം ഓരോ വ്യക്തികളിലുമുണ്ടാക്കുന്ന സ്വാധീനം മനസിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളെയാണ് ഇതിന് വേണ്ടി പഠനവിധേയമാക്കിയത്. സൂം ഫാറ്റീഗും സത്രീകളില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും നേരത്തെ തന്നെ ചര്‍ച്ചയായിരുന്നെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭ്യമായത് പഠനത്തിലൂടെയാണെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സയന്‍സിലെ കമ്മ്യൂണിക്കേഷന്‍ പ്രഫസര്‍ ജെഫ്രി ഹാന്‍കോക് പറഞ്ഞു.

  സ്റ്റാര്‍ട്ട് അപ്പുകൾക്കായി ആമസോണ്‍ ഇന്ത്യ പ്രൊപ്പല്‍ എസ് 4

വീഡിയോ കോണ്‍ഫറന്‍സിംഗിലെ സെല്‍ഫ് വ്യൂ സംവിധാനം തന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ (സെല്‍ഫ് ഫോക്കസ്ഡ് അറ്റെന്‍ഷന്‍) സ്ത്രീകളെ പ്രേരിപ്പിക്കുന്നുവെന്നും അതാണ് സൂം ഫാറ്റീഗിന്റെ പ്രധാന കാരണമെന്നും പഠനം പറയുന്നു. ദീര്‍ഘനേരം തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നെഗറ്റീവ് വികാരങ്ങള്‍ക്ക് കാരണമാകും.’mirror anxiety’ എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. ശരീര ചലനങ്ങള്‍ കുറയുന്നതും സൂം ഫാറ്റീഗിന് കാരണമായി പറയുന്നുണ്ട്. ആളുകള്‍ക്ക് ചലന സ്വാതന്ത്രമുള്ള മുഖാമുഖമുള്ള മീറ്റിംഗുകളെ അപേക്ഷിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് പരിമിതമായ ചലനങ്ങളേ അനുവദിക്കുന്നുള്ളൂ.

  എന്‍ഐഐഎസ്ടി-എന്‍ഐടി കാലിക്കറ്റ് സാങ്കേതികസഹകരണം
Maintained By : Studio3