ഇന്റര്‍നെറ്റ് ഉള്‍ച്ചേര്‍ക്കലില്‍ ഇന്ത്യയുടെ സ്ഥാനം 49 എന്ന് ഫേസ്ബുക്ക്
ഫേസ്ബുക്കിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്
ന്യൂഡെല്‍ഹി: കുറഞ്ഞ വിലയില്‍ ഡാറ്റ പ്ലാനുകള്‍ ലഭിക്കുകയും ഏകദേശം 700 ദശലക്ഷം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും ചെയ്യുന്ന ഇന്ത്യ, പക്ഷേ ഇന്റര്‍നെറ്റ് ഉള്‍ച്ചേര്‍ക്കല്‍, വേള്‍ഡ് വൈഡ് വെബ് ഉപയോഗിക്കുന്നതിലെ ലിംഗ സമത്വം എന്നീ കാര്യങ്ങളില്‍ ആഗോളതലത്തില്‍ 49 ാം സ്ഥാനത്താണെന്ന് ഫേസ്ബുക്ക് പഠനം. ഫേസ്ബുക്കിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്ത്യ കൂടാതെ തായ്‌ലന്‍ഡും ഈ വര്‍ഷം 49 ാം സ്ഥാനത്താണ്.
വിവിധ സ്‌കോറുകള്‍ പരിശോധിച്ചാല്‍ ഇന്റര്‍നെറ്റ് ലഭ്യതയില്‍ ആഗോളതലത്തില്‍ 77 ാം സ്ഥാനത്തും താങ്ങാവുന്ന നിരക്കിന്റെ കാര്യത്തില്‍ 20 ാം സ്ഥാനത്തുമാണ് ഇന്ത്യ. ഇന്ത്യ 49 ാം സ്ഥാനത്ത് എത്തിയതിന് പ്രധാന കാരണം ഇന്റര്‍നെറ്റ് ലഭ്യതയിലെ 77 ാം സ്ഥാനമാണെന്ന് ഇന്‍ക്ലുസീവ് ഇന്റര്‍നെറ്റ് സൂചിക എന്ന റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് പരാമര്‍ശിക്കുന്നു. കുറവ് ഇന്റര്‍നെറ്റ് ഉപയോഗവും ഇന്റര്‍നെറ്റിന്റെ നിലവാരവും മൊബീല്‍ ഫോണുകളും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിലെ ലിംഗപരമായ വലിയ അന്തരവുമാണ് ഇന്ത്യയുടെ ഈ മോശം പ്രകടനത്തിന് കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 ഓടെ നൂറ് കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളെന്ന ലക്ഷ്യമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. 2020 ല്‍ ഇന്ത്യയില്‍ 687.6 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്.