January 2, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2020-21 ഇന്ത്യയുടെ ഇന്ധന ഉപഭോഗം നാലു വര്‍ഷത്തെ താഴ്ചയില്‍

1 min read

ഡീസല്‍ ഉപഭോഗം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിഞ്ഞു

മുംബൈ: 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി രാജ്യത്തിന്‍റെ ഇന്ധന ഉപഭോഗത്തില്‍ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് -19 ലോക്ക്ഡൗണുകളും അതുമൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ മാന്ദ്യവുമാണ് ഇതിന് പ്രധാനമായും കാരണമായത്. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പങ്കിട്ട ഡാറ്റ പ്രകാരം, അവലോകന വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം ഇന്ധന ഉപഭോഗം 194.63 ദശലക്ഷം ടണ്‍ (മെട്രിക് ടണ്‍) ആയിരുന്നു. മുന്‍ വര്‍ഷത്തില്‍ ഇത് 214.13 മീറ്റര്‍ ആയിരുന്നു.

നാലുവര്‍ഷത്തെ താഴ്ന്ന നിലയിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇന്ധന ഉപഭോഗം. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 194.60 മെട്രിക് ടണ്‍ ഇന്ധന ഉപഭോഗമാണ് രേഖപ്പെടുത്തിയിരുന്നത്.

  രജത് വര്‍മ്മ ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ

രാജ്യത്ത് ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഇന്ധന ഉപഭോഗം ഇടിഞ്ഞതായി രേഖപ്പെടുത്തുന്നത്. പെട്രോള്‍ ഉപഭോഗം 2019-2020 ലെ 30 ദശലക്ഷം ടണ്ണില്‍ നിന്ന് 6.75 ശതമാനം കുറഞ്ഞ് 2020-2021ല്‍ 28 മെട്രിക് ടണ്ണായി.

ലോക്ക്ഡൗണുകളില്‍ ഇളവ് വരുത്തിയതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മാസങ്ങളില്‍ വ്യക്തിഗത മൊബിലിറ്റിയ്ക്ക് മുന്‍ഗണന വര്‍ധിച്ചതിനാലാണ് ഈ ഇടിവ് പരിമിതപ്പെട്ടത്.

എല്‍പിജി അല്ലെങ്കില്‍ പാചക വാതകത്തിന്‍റെ ഉപഭോഗം 27.59 മെട്രിക് ടണ്ണാണ്, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം കൂടുതലാണ്. ലോക്ക്ഡൗണുകളുടെ തുടക്കത്തില്‍, 8 കോടി പ്രധാന്‍ മന്ത്രി ഉജ്വാല യോജന (പിഎംയുവൈ) ഗുണഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ച മൂന്ന് സൗജന്യ എല്‍പിജി സിലിണ്ടറുകളുടെ വിതരണമാണ് ഉപഭോഗത്തിലെ ഈ വളര്‍ച്ചയ്ക്ക് കാരണമായത്.

  ആന്തം ബയോസയന്‍സസ് ഐപിഒ

രാജ്യത്തെ ഏറ്റവും വലിയ ഇന്ധന ശുദ്ധീകരണ കമ്പനിയായ ഇന്ത്യന്‍ഓയിലിന്‍റെ എല്‍പിജി ഇറക്കുമതി വര്‍ധിക്കുന്നതിനും ഇത് കാരണമായി. ബോട്ട്ലിംഗ് പ്ലാന്‍റുകള്‍ക്ക് എല്‍പിജിയുടെ തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കുന്നതിന് 50 ശതമാനത്തിലധികവും ഇറക്കുമതിയെ ആശ്രയിച്ചുവെന്നാണ് ഇന്ത്യന്‍ ഓയില്‍ പറയുന്നത്.ലോക്ക്ഡൗണിന്‍റെ കാലഘട്ടത്തില്‍ ഉണ്ടാകുന്ന ക്ഷാമം പരിഹരിക്കുന്നതിന് എണ്ണ കമ്പനികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ എല്‍പിജിയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു.

ഡീസല്‍ ഉപഭോഗം 2019-20ലെ 82.60 മില്യണ്‍ ടണ്ണില്‍ നിന്ന് 2020-21ല്‍ 72.72 മില്യണ്‍ ടണ്ണായി കുറഞ്ഞു. മന്ദഗതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലനമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഇത് തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക വര്‍ഷത്തിലാണ് ഡീസല്‍ ഉപഭോഗം കുറയുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഡീസല്‍ ഉപഭോഗം 83.53 മെട്രിക് ടണ്ണായിരുന്നു. 2020-2021 ലെ ഡീസല്‍ ഉപഭോഗം അഞ്ചുവര്‍ഷത്തെ താഴ്ന്ന നിലയാണ്. 2014-2015ല്‍ 69.42 മെട്രിക് ടണ്‍ ഉപഭോഗമാണ് രേഖപ്പെടുത്തിയിരുന്നത്.

  2024-ല്‍ റെയില്‍വേ പൂർത്തിയാക്കിയത് 6,450 കിലോമീറ്റര്‍ സമ്പൂര്‍ണ ട്രാക്ക് നവീകരണം
Maintained By : Studio3