പശ്ചിമബംഗാളില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു
1 min readകൊല്‍ക്കത്ത: പൊതുജീവിതത്തില്‍ നിന്ന് മാസ്കുകള്‍ അപ്രത്യക്ഷമാവുകയും തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ അവഗണിക്കപ്പെടുകയും ചെയ്തതോടെ പശ്ചിമ ബംഗാളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. പോസിറ്റീവാകുന്നവരുടെ എണ്ണത്തില്‍ 14 ഇരട്ടിയലധികം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് പടരുന്നത് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുജീവിതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി.
ഈ വര്‍ഷം ബംഗാളിലെ കോവിഡ് -19 കേസുകളുടെ എണ്ണം കാണിക്കുന്നത് അണുബാധയുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയായി എന്നാണ്. കഴിഞ്ഞ വര്‍ഷം രോഗികളുടെ സംഖ്യ 10 മടങ്ങ് വര്‍ദ്ധിക്കാന്‍ രണ്ട് മാസമെടുത്തപ്പോള്‍, ഈ വര്‍ഷം ഇത് ഒരു മാസത്തിനുള്ളില്‍ സംഭവിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 24 ന് ആരോഗ്യവകുപ്പിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 208 പുതിയ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 18 ന് ബംഗാളില്‍ 2,198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ദിവസേനയുള്ള കേസുകള്‍ 10 മടങ്ങ് ഉയരാന്‍ രണ്ടുമാസത്തിലധികം സമയമെടുത്തു. ഈ വര്‍ഷം മാര്‍ച്ച് 16 ന് 255 പുതിയ കേസുകളും ഏപ്രില്‍ 8 ന് കോവിഡിന്‍റെ പുതിയ കേസുകള്‍ 2783 ലെത്തി.
കോവിഡ് കേസുകളിലെ ഈ വന്‍ കുതിച്ചുചാട്ടം സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിലേക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന സര്‍ക്കാര്‍ ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തത്. എ ന്നിരുന്നാലും, സ്ഥിതി മെച്ചപ്പെട്ടതോടെ കൂടുതല്‍ ജീവനക്കാര്‍ ഓഫീസിലെത്താന്‍ തുടങ്ങി. ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യ വ്യാഴാഴ്ച നടന്ന യോഗത്തില്‍ 50% ഹാജരാകുന്ന റൊട്ടേഷന്‍ രീതിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. ബാക്കി ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനര്‍ത്ഥം ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവിടെ രോഗികളുടെ സംഖ്യ ക്രമാതീതമായി ഉയരും എന്നാണ്.
അണുബാധയുടെ ആദ്യ ഘട്ടത്തില്‍ കോവിഡിനെ നേരിടുന്നതില്‍ മികച്ച പങ്കുവഹിച്ച പകര്‍ച്ചവ്യാധി വിദഗ്ധനായ യോഗിരാജ് റേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഡോക്ടര്‍മാരെ ബെലിയഘട്ട ഐഡി ആശുപത്രിയിലേക്ക് തിരികെ വിളിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ പ്രേരിപ്പിച്ചു. കോവിഡ് കെയറിനായുള്ള നോഡല്‍ ഹോസ്പിറ്റലില്‍ നിലവില്‍ 265 കിടക്കകളുണ്ട്. കൂടുതലായി 100 എണ്ണം കൂടി ഇവിടെ തയ്യാറാക്കുന്നു.
ഐഡി ഹോസ്പിറ്റലില്‍ നിന്ന് സ്കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനിലേക്ക് റേ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാറ്റപ്പെട്ടിരുന്നു. റേയ്ക്ക് പുറമേ, എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാരായ രാജര്‍ഷി ബസു, അരിജിത് സിന്‍ഹ എന്നിവരെ ബെലിയഘട്ട ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിക്ക് ആരോഗ്യ വകുപ്പ് വിളിച്ചിട്ടുണ്ട്.എല്ലാ സ്ഥിതിവിശേഷങ്ങളും നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളോടും സ്വകാര്യ ആശുപത്രികളോടും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കോവിഡ് സൗകര്യങ്ങളുള്ള എല്ലാ ആശുപത്രികളിലും കോവിഡ് രോഗികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവ വീണ്ടും സജീവമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, “ആരോഗ്യവകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ഘട്ടത്തില്‍ ചെയ്തതു പോലെ അഭിഭാഷകരുടെ എണ്ണം അവരുടെ കേസുകള്‍ക്കനുസരിച്ച് പരിമിതപ്പെടുത്താനും കൊല്‍ക്കത്ത ഹൈക്കോടതിയും ആലോചിക്കുന്നു.