Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിടിച്ചുകെട്ടും : കോവിഡ് പ്രതിരോധത്തിന് കേരളത്തിന്‍റെ ക്രഷിംഗ് കര്‍വ് വാക്സിനേഷന്‍ പദ്ധതി

  • കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി
  • മാസ് വാക്സിനേഷന്‍ പദ്ധതിയുമായി സര്‍ക്കാര്‍
  • കേരളത്തെ സംബന്ധിച്ച് ഏപ്രില്‍ മാസം നിര്‍ണായകം

കോഴിക്കാട്: കോവിഡ് വൈറസ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ക്രഷിംഗ് കര്‍വ് മാസ് വാക്സിനേഷന്‍ പദ്ധതിയുമായി കേരളം. കോവിഡ് വാക്സിനേഷന്‍ വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. കോവിഡിനെ വരുതിയില്‍ നിര്‍ത്തുന്നതിനായി ക്രഷിങ് കര്‍വ് എന്ന പേരില്‍ മാസ് വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് ശൈലജ വ്യക്തമാക്കി. കേരളത്തിന് ആവശ്യമുള്ള അത്രയും വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട സകല പ്രവൃത്തികളും ദ്രുതഗതിയിലാക്കാനാണ് തീരുമാനം.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

60 വയസിന് മുകളില്‍ പ്രായമുള്ള ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്ക് വരും ദിവസങ്ങളില്‍ കുത്തിവെപ്പ് നല്‍കാനാണ് പദ്ധതി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം അനുസരിച്ചാകും വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുക.

നിലവില്‍ സംസ്ഥാനത്തെ 11 ശതമാനം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. രണ്ടാം വരവ് ശക്തിപ്പെടുന്നതോടെ ഒരു പക്ഷേ 89 ശതമാനം പേര്‍ക്കും കോവിഡ് വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്. ഇത് മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ ആശുപത്രികളിലും കോവിഡ് പ്രതിരോധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Maintained By : Studio3