തണുത്തുവിറച്ച് ശ്രീനഗര്‍
ശ്രീനഗര്‍: നഗരത്തിലെ ഏറ്റവും തണുപ്പേറിയരാത്രി ശ്രീനഗറില്‍ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ താപനില മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസായാണ് കുറഞ്ഞത്. 25 വര്‍ഷത്തിനുശേഷമാണ് ഇത്രയും തണുപ്പ് ഇവിടെയുണ്ടാകുന്നത്. ഇതിനുമുമ്പ് നഗരത്തില്‍ ഏറ്റവും കുറഞ്ഞ താപനില മൈനസ് 8.3 ഡിഗ്രി രേഖപ്പെടുത്തിയത് 1995ലായിരുന്നു. വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന്് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, പഹല്‍ഗാമില്‍ താപനില മൈനസ് 11.1 ഡിഗ്രിയും ഗുല്‍മാര്‍ഗില്‍ മെനസ് 7.0 ഡിഗ്രിയും രേഖപ്പെടുത്തി. ലഡാക്കിലെ ലേ ടൗണില്‍ താപനില മൈനസ് 16.8 ഡിഗ്രിയും കാര്‍ഗില്‍ മൈനസ് 19.6 ഡിഗ്രിയും ഡ്രാസ് 28.3 ഡിഗ്രിയും രേഖപ്പെടുത്തി. പ്രാദേശികമായി ‘ചില്ലൈ കലാന്‍’ എന്നറിയപ്പെടുന്ന 40 ദിവസത്തെ കഠിനമായ ശൈത്യകാലം ജനുവരി 31 ന് അവസാനിക്കും.