October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസ്രയേലിന് അത്യാധുനിക ചാരവിമാനം

ടെല്‍ അവീവ്: ഏറ്റവും അത്യാധുനീകമായ ചാരവിമാനം സ്വന്തമാക്കി ഇസ്രയേല്‍ സേന. ഇക്കാര്യം ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അഭൂതപൂര്‍വമായ ശേഷിയുള്ളതാണ് പുതിയ ഒറോണ്‍ വിമാനമെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.പ്രതിരോധ മന്ത്രാലയം, വ്യോമസേന, ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ്, നാവികസേന, ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഒന്‍പത് വര്‍ഷത്തിലേറെ നീണ്ട പ്രയത്നങ്ങള്‍ക്കുശേഷമാണ് പുതുകഴിവുകളോടെ വിമാനമെത്തിയത്. ഒറോണ്‍ ഞായറാഴ്ച നെവാറ്റിം എയര്‍ബേസില്‍ വന്നിറങ്ങിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടുചെയ്തു. യുഎസ് ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്സ് കമ്പനി നിര്‍മിക്കുന്ന ബിസിനസ് ജെറ്റ് ആയ ഗള്‍ഫ്സ്ട്രീം ജി 550 അടിസ്ഥാനമാക്കിയതാണ് ‘ഓറോണ്‍’.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

നൂതന ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കഴിവുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന റഡാര്‍ സിസ്റ്റവും ഡാറ്റ പ്രോസസ്സിംഗ് അല്‍ഗോരിതങ്ങളും വിമാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ഏതു പ്രതികൂല കാലാവസ്ഥയിലും ആഴത്തിലുള്ള വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ ഒറോണിനാകും. അഭൂതപൂര്‍വമായ മറ്റ് പല സവിശേഷതകളും അടങ്ങിയ ചാരവിമാനമാണിത്. സമാധാനകാലത്തും സംഘര്‍ഷത്തിലും ഒരുപോലെ ഉപയോഗപ്പെടുന്നവായണിവ. കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല.

ഉയര്‍ന്നുവരുന്ന ഭീഷണികളും സുരക്ഷാ വെല്ലുവിളികളും നേരിടേണ്ടി വരുമ്പോള്‍ വിമാനം വ്യോമസേനയെ കൂടുതല്‍വിവരങ്ങള്‍ നേടിയെടുക്കുന്നതിന് സങായിക്കുമെന്ന് വ്യോമസേനാ കമാന്‍ഡര്‍ അമികം നോര്‍ക്കിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ബോര്‍ഡ് റഡാറും മറ്റ് സംവിധാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളിലേക്ക് തത്സമയ ഡാറ്റ സ്ട്രീം ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഗവേഷണ വികസന യൂണിറ്റ് മേധാവി ജനറല്‍ യാനിവ് റോട്ടം പറഞ്ഞു. കൂടാതെ, കൃത്രിമ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ യാന്ത്രികവും കാര്യക്ഷമവുമായ ഡാറ്റ പ്രോസസ്സിംഗ് പ്രാപ്തമാക്കും. ഇത് തത്സമയം പ്രവര്‍ത്തനക്ഷമമായ ബുദ്ധി സൃഷ്ടിക്കും, ഇത് ഐഡിഎഫിന്‍റെ പ്രവര്‍ത്തന പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും, “അദ്ദേഹം പറഞ്ഞു.

  റിപ്പബ്ലിക് എയര്‍വേയ്സ് ഐബിഎസുമായി പങ്കാളിത്തത്തില്‍
Maintained By : Studio3