പാടത്തുപണി മുതല്‍ മീന്‍ വറുക്കല്‍ വരെ; ചിലര്‍ ജയിച്ചാല്‍ ചന്ദ്രനിലേക്ക് യാത്രയും!
തന്‍റെ പ്രകടനപത്രിക സംസ്ഥാനത്തിന്‍റെ എന്തും സൗജന്യമായി നല്‍കുന്ന സംസ്കാരത്തിനെ പരിഹസിച്ചുള്ളതാണെന്ന് ശരവണന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ജനങ്ങളെ അമ്പരപ്പിച്ചും മുന്നണികളെ പരിഹസിച്ചും സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനപ്പെരുമഴ. വോട്ടുനേടാന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ പാടത്തുപണി മുതല്‍ മീന്‍ വറുക്കാന്‍ വരെ സഹായിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ സഹായംകൊണ്ട് അമ്പരന്നിരുക്കുകയാണ് തമിഴ് നാട്ടുകാര്‍.
മധുരയിലെ വോട്ടര്‍മാര്‍ക്കായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ആര്‍ ശരവണന്‍ മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനങ്ങള്‍ ആരെയും നടുക്കുന്നതുതന്നെയാണ്. ഹെലികോപ്റ്ററുകള്‍, ഐഫോണുകള്‍, മൂന്ന് നില വില്ലകള്‍, അവരുടെ എക്കൗണ്ടുകളില്‍ ഒരു കോടി രൂപ എന്നിങ്ങനെ പട്ടിക നീളുന്നു. കൂടാതെ തന്നെ വിജയിപ്പിച്ചാല്‍ എല്ലാവര്‍ക്കും ചന്ദ്രനിലേക്കുള്ള യാത്രയും ശരവണന്‍ ഉറപ്പു നല്‍കുന്നു. തന്‍റെ പ്രകടനപത്രിക സംസ്ഥാനത്തിന്‍റെ എന്തും സൗജന്യമായി നല്‍കുന്ന സംസ്കാരത്തിനെ പരിഹസിച്ചുള്ളതാണെന്ന് ശരവണന്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് സമയത്താണ് പ്രത്യക്ഷപ്പെടുക. എന്നിരുന്നാലും, നാഗപട്ടണത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി തങ്ക കതിരവന്‍റെ സ്ഥിതി അതല്ല. മറ്റുള്ളവരുടെ തുണി അലക്കിക്കൊടുത്തുകൊണ്ടുള്ള പ്രചാരണം അദ്ദേഹം നടത്തി. സോപ്പ് ഉപയോഗിച്ച് കഴുകി വസ്ത്രങ്ങള്‍ വൃത്തിയാക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിലര്‍ മത്സ്യം വറുക്കുന്നു, മറ്റുചിലര്‍ ചായയും പൊറോട്ടയും ഉണ്ടാക്കുന്നു, ചിലര്‍ കടന്നുവരുന്നത് പാടത്ത് ജോലിക്കാരെ സഹായിച്ചശേഷമാണ്, വേറൊരു കൂട്ടര്‍ ബീഡി ഫാക്ടറികളില്‍വരെ സഹായത്തിനെത്തുന്നു. അങ്ങനെ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ വിചിത്രവും നൂതനവുമായ ഗിമ്മിക്കുകളില്‍ ഏര്‍പ്പെടുകയാണ്.
ചെന്നൈയിലെ വിരുഗമ്പാക്കം നിയോജകമണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി പ്രഭാകര്‍ രാജ റോഡരികില്‍ ദോശചുടുന്ന ദൃശ്യങ്ങളും ഇപ്പോള്‍ വൈറലാകുകയോ ആക്കുകയോ ആണ്. കമല്‍ ഹാസന്‍റെ മക്കല്‍ നീതി മയ്യം സ്ഥാനാര്‍ത്ഥി പ്രിയദര്‍ശിനി എഗ്മോറിലെ തന്‍റെ നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രചാരണങ്ങളിലൊന്നില്‍ റോഡരികിലെ ഒരു സ്റ്റാളില്‍ മീന്‍ വറുത്തെടുക്കുന്നതിന് കടയുടമയെ സഹായിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ്വാലപ്രതിച്ഛായയ്ക്ക് അനുസൃതമായി ബിജെപിയുടെ താര സ്ഥാനാര്‍ത്ഥി ഖുഷ്ബു സുന്ദര്‍ തന്‍റെ മണ്ഡലത്തില്‍ ചായ നയതന്ത്രത്തില്‍ ഏര്‍പ്പെട്ടു. ആര്‍ക്കോട്ടിലെ നവാബിനും കുടുംബത്തിനും ഒപ്പം അവര്‍ ചായ കഴിക്കുന്ന ചിത്രം ട്വിറ്ററില്‍ ഖുഷ്ബു പോസ്റ്റുചെയ്തിട്ടുണ്ട്.
കോയമ്പത്തൂരിലെ സിംഗനല്ലൂരില്‍ നിന്നുള്ള എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി കെ ആര്‍ ജയറാം തന്‍റെ നിയോജകമണ്ഡലത്തിലെ ഒരു പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി പച്ചക്കറികളും പഴങ്ങളും വില്‍പ്പന നടത്തി. വെണ്ടര്‍മാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള അവസരം അദ്ദേഹം ഉപയോഗിക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.മധുരയില്‍ നിന്നുള്ള എംഎല്‍എയും റവന്യൂ ദുരന്തനിവാരണ മന്ത്രിയുമായ ആര്‍ബി ഉദയകുമാര്‍ തന്‍റെ പ്രചാരണ പാതയില്‍ തിരുമംഗലത്തെ നെല്‍പാടങ്ങളില്‍ ജോലിചെയ്യാനും സമയം കണ്ടെത്തി. എടപ്പാടിയിലെ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി, മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ മത്സരിക്കുന്ന ടി. സമ്പത്ത് കുമാര്‍, തന്‍റെ നിയോജകമണ്ഡലത്തിലെ ഒരു ബീഡി നിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കുകയും സ്ത്രീകളെ ബീഡിംഗ് ചുരുട്ടാന്‍ സഹായിക്കുകയും ചെയ്തു.
കോയമ്പത്തൂരിലെ തോണ്ടമുത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹമാകട്ടെ ആളുകളുടെ ആവലാതികള്‍ ശ്രദ്ധിക്കുന്നതിനായി ഒരു നോട്ട്ബുക്കുമായി ഒരു മാലിന്യക്കൂമ്പാരത്തില്‍ ഇരിപ്പുറപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രി ജയകുമാറാകട്ടെ ചെന്നൈയിലെ റോയപുരം നിയോജകമണ്ഡലത്തില്‍