November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പിഐഎഫ് നിക്ഷേപം സൗദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവിന് കരുത്തേകും

1 min read

തദ്ദേശീയ സമ്പദ് വ്യവസ്ഥയ്ക്കായി എല്ലാ വര്‍ഷവും 40 ബില്യണ്‍ ഡോളര്‍ ചിലവിടാനുള്ള പിഐഎഫിന്റെ പഞ്ചവല്‍സര നയം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേട്ടമാകുമെന്ന് യുഎസ്എസ്ബിസി വിലയിരുത്തല്‍

റിയാദ്: തദ്ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതല്‍ പണമൊഴുക്കാനുള്ള സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പദ്ധതി രാജ്യത്തെ കെട്ടിട നിര്‍മാണ മേഖലയുടെ തിരിച്ചുവരവിന് ശക്തി പകരുമെന്ന് വിശകലനം. ഈ വര്‍ഷം തന്നെ കെട്ടിട നിര്‍മാണ മേഖല വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള സഞ്ചാര വിലക്കുകളും ആഗോള വിതരണ ശൃംഖലകളിലെ തടസങ്ങളും തൊഴിലാളികളുടെ ലഭ്യതയിലുള്ള കുറവും മൂലം കഴിഞ്ഞ വര്‍ഷം സൗദിയിലെ കെട്ടിട നിര്‍മാണ കരാറുകളില്‍ 60 ശതമാനം ഇടിവുണ്ടായതായി യുഎസ്-സൗദി ബിസിനസ് കൗണ്‍സില്‍ (യുഎസ്എസ്ബിസി) വ്യക്തമാക്കി. മൊത്തത്തില്‍ 79.5 ബില്യണ്‍ സൗദി റിയാലിന്റെ (21.2 ബില്യണ്‍ ഡോളര്‍) കരാറുകളാണ് കഴിഞ്ഞ വര്‍ഷം സൗദിയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ നിലവില്‍ വന്നത്. ആഗോള സമ്പദ് വ്യവസ്ഥ പുതിയ നോര്‍മലിലേക്ക് ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍, തദ്ദേശീയ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തില്‍ പിഐഎഫിന്റെ പങ്ക് നിര്‍ണായകമാകുമെന്ന് യുഎസ്എസ്ബിസി വിലയിരുത്തി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

പകര്‍ച്ചവ്യാധി സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം മറികടക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അറബ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി അറേബ്യ 42 ബില്യണ്‍ ഡോളര്‍ അധികമായി ചിലവഴിച്ചിരുന്നു. എങ്കിലും മൂലധന ചിലവിടല്‍ ബജറ്റില്‍ കണക്കാക്കിയിരുന്ന 46 ബില്യണ്‍ ഡോളറില്‍ നിന്നും 37 ബില്യണ്‍ ഡോളറായി വെട്ടിച്ചുരുക്കി. ഇത് കെട്ടിട നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു.

2025ഓടെ ആസ്തിമൂല്യം 1.07 ട്രില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്താനും ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിന് പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളര്‍ ചിലവഴിക്കാനും ലക്ഷ്യമിട്ട് ജനുവരിയില്‍ പിഐഎഫ് പ്രഖ്യാപിച്ച പഞ്ചവല്‍സര നയം കെട്ടിട നിര്‍മാണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് യുഎസ്എസ്ബിസി കണക്കുകൂട്ടുന്നത്. പിഐഎഫിന്റെ സംഭാവന മൂലധന ചിലവിടല്‍ കാര്യമായി വെട്ടിക്കുറച്ച സര്‍ക്കാരിന്റെ ക്ലേശം കുറയ്ക്കുമെന്ന് യുഎസ്എസ്ബിസി അഭിപ്രായപ്പെട്ടു. സൗദി സര്‍ക്കാര്‍ കഴിഞ്ഞിടെ പ്രഖ്യാപിച്ച 6 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങളില്‍ 85 ശതമാനത്തിലും പിഐഎഫ് നിക്ഷേപം നടത്തുമെന്നും യുഎസ്എസ്ബിസി പറഞ്ഞു. തദ്ദേശീയ നിക്ഷേപങ്ങളില്‍ ഊന്നല്‍ നല്‍കേണ്ട പതിമൂന്നോളം മേഖലകള്‍ പിഐഎഫ് കണ്ടെത്തിയിട്ടുണ്ടെങ്കിലും കെട്ടിട നിര്‍മാണ മേഖലയില്‍ ഇതിനോടകം തന്നെ ശുഭസൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 2021ല്‍ പിഐഎഫിന്റെ പഞ്ചവല്‍സര നയം ഏറ്റവുമധികം ഗുണം ചെയ്യുക റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കായിരിക്കുമെന്ന് യുഎസ്എസ്ബിസിയിലെ ഇക്കോണമിക് റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ അല്‍ബര അല്‍വസീര്‍ പറഞ്ഞു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

സൗദിയിലെ നാഗരിക വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം പിഐഎഫ് തുടക്കമിട്ട രോഷ്‌ന് കമ്പനി കഴിഞ്ഞ വര്‍ഷം അവസാനം തന്നെ കെട്ടിട നിര്‍മാണ കരാറുകള്‍ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. റിയാദിലാണ് കമ്പനി ആദ്യ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 2021ലും ഇടക്കാലത്തും റോഷ്‌ന് സൗദിയിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് സജീവമായിരിക്കുമെന്ന് അല്‍വസീര്‍ അഭിപ്രായപ്പെട്ടു. 2030ഓടെ സൗദിയിലെ പാര്‍പ്പിട ഉടമസ്ഥാവകാശം 70 ശതമാനമാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റോഷ്‌നിന്റെ ഇടപെടല്‍. മാത്രമല്ല, 500 ബില്യണ്‍ ദിര്‍ഹത്തിന്റെ നിയോം സിറ്റി, റെഡ് സീ ഡെവലപ്‌മെന്റ് പ്രോജക്ട്, ഖ്വിദിയ എന്റെര്‍ടെയ്ന്‍മെന്റ് സിറ്റി, ദിരിയ ഗേറ്റ്, അല്‍ ഉല തുടങ്ങി സൗദി അറേബ്യയുടെ നിരവധി അഭിമാന പദ്ധതികളിലും റോഷ്‌ന് നിക്ഷേപം നടത്തും.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ
Maintained By : Studio3