ഇന്ത്യയില്‍ ഇതുവരെ വിറ്റത് അഞ്ച് ലക്ഷം പോക്കോ എം3
1 min readവിപണി അവതരണം നടത്തി 45 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെയായി അഞ്ച് ലക്ഷത്തിലധികം യൂണിറ്റ് പോക്കോ എം3 സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റതായി കമ്പനി പ്രഖ്യാപിച്ചു. വിപണി അവതരണം നടത്തി 45 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ പോക്കോ ആരാധകരില്‍നിന്നും ഉപയോക്താക്കളില്‍നിന്നും മികച്ച പ്രതികരണമാണ് സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുന്നത്.
ഇതോടൊപ്പം, ഹോളി പ്രമാണിച്ച് പ്രത്യേക ‘യെല്ലോ’ വില്‍പ്പന കൂടി കമ്പനി പ്രഖ്യാപിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ യെല്ലോ വേരിയന്റ് മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വീണ്ടും വില്‍പ്പന ആരംഭിക്കും. 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. പവര്‍ ബ്ലാക്ക്, കൂള്‍ ബ്ലൂ, യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ലഭിച്ചതാണ് പോക്കോ എം3. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയൊരുക്കും. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 662 എസ്ഒസിയാണ് കരുത്തേകുന്നത്. സുഗമമായ ഗെയിമിംഗ്, വീഡിയോ അനുഭവങ്ങള്‍ക്കായി അഡ്രീനോ 610 ജിപിയു ലഭിച്ചു. 6,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 18 വാട്ട് അതിവേഗ ചാര്‍ജര്‍ ലഭിക്കും.
48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയത്. 2 മെഗാപിക്‌സല്‍ മാക്രോ കാമറ, ഡെപ്ത്ത് സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. മൂവി ഫ്രെയിം, ടൈം ലാപ്‌സ്, നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടെ നിരവധി ക്രിയേറ്റീവ് മോഡുകള്‍ നല്‍കി. മുന്നില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി കാമറ ലഭിച്ചു. എഐ ഫേസ് അണ്‍ലോക്ക്, എഐ ബ്യൂട്ടി മോഡ് സവിശേഷതകളാണ്.