അമേസ്ഫിറ്റ് ടി റെക്‌സ് പ്രോ വില്‍പ്പന ആരംഭിച്ചു
ഇന്ത്യയിലെ വില 12,999 രൂപ
ആന്‍ഡ്രോയ്ഡ് 5.0, ഐഒഎസ് 10.0, അതിനുമുകളിലും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെ സപ്പോര്‍ട്ട് ചെയ്യും. ആര്‍ടിഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. റഗഡ് ലുക്ക്, വൃത്താകൃതിയുള്ള ഡയല്‍, നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി നാല് ഫിസിക്കല്‍ ബട്ടണുകള്‍ എന്നിവയോടെയാണ് ടി റെക്‌സ് പ്രോ വരുന്നത്. 1.3 ഇഞ്ച് (360, 360 പിക്‌സല്‍) അമോലെഡ് സ്‌ക്രീന്‍ നല്‍കിയാണ് അമേസ്ഫിറ്റ് ടി റെക്‌സ് പ്രോ വിപണിയില്‍ എത്തിച്ചത്. ഡിസ്‌പ്ലേ എപ്പോഴും ഓണ്‍ ആയിരിക്കും. ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗ് സവിശേഷതയാണ്.
നൂറിലധികം സ്‌പോര്‍ട്‌സ് മോഡുകള്‍ നല്‍കിയിരിക്കുന്നു. ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ റണ്ണിംഗ്, സൈക്ലിംഗ്, സ്‌കീയിംഗ് പ്രവര്‍ത്തനങ്ങളിലെ പെര്‍ഫോമന്‍സ് നിരീക്ഷിക്കും. നടത്തം, ഓട്ടം, നീന്തല്‍, ഇല്ലിപ്റ്റിക്കല്‍, തുഴയല്‍ ഉള്‍പ്പെടെ എട്ട് സ്‌പോര്‍ട്‌സ് മോഡുകള്‍ ഓട്ടോമാറ്റിക്കായി തിരിച്ചറിയുന്നതിനും വര്‍ക്ക്ഔട്ട് ഡാറ്റ റെക്കോര്‍ഡ് ചെയ്യുന്നതിനും സഹായിക്കുന്ന പുതിയ ‘എക്‌സര്‍സെന്‍സ്’ വര്‍ക്ക്ഔട്ട് റെക്കഗ്നിഷന്‍ അല്‍ഗോരിതം സവിശേഷതയാണ്.
390 എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 18 ദിവസം വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. മാഗ്നറ്റിക് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഏകദേശം 1.5 മണിക്കൂര്‍ മതി.
എസ്പിഒ2 സെന്‍സര്‍ കൂടാതെ ക്വാഡ് ജിഎന്‍എസ്എസ്, ജിപിഎസ്, ബയോട്രാക്കര്‍2 പിപിജി ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, നൂതന ആക്റ്റിവിറ്റി ട്രാക്കര്‍, ഉറക്കം നിരീക്ഷിക്കുന്ന സെന്‍സര്‍ എന്നിവ ലഭിച്ചു. കണക്റ്റിവിറ്റി ആവശ്യങ്ങള്‍ക്കായി ബ്ലൂടൂത്ത് 5.0 നല്‍കി. മൈക്രോഫോണ്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ കോളുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. ഇന്‍കമിംഗ് കോള്‍ അലര്‍ട്ടുകള്‍, ആപ്പ് നോട്ടിഫിക്കേഷനുകള്‍, മ്യൂസിക് കണ്‍ട്രോള്‍, റിമൈന്‍ഡറുകള്‍ എന്നിവ സവിശേഷതകളാണ്. 59.4 ഗ്രാമാണ് വാച്ചിന് ഭാരം.