മൂല്യം 14 ബില്യണ്‍ ഡോളറിലെത്തിക്കാന്‍ ബൈജൂസ്
1 min read- ബി കാപ്പിറ്റലുമായി പുതിയ നിക്ഷേപസമാഹരണത്തിന് ചര്‍ച്ച
- പുതുതായി 600 മില്യണ്‍ സമാഹരിക്കാന്‍ ലക്ഷ്യം
- മൂല്യം 14-15 ബില്യണ്‍ ഡോളറായി ഉയരും
ബെംഗളൂരു: മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് പുതിയ നിക്ഷേപസമാഹരണത്തിന് ഒരുങ്ങുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ എജുക്കേഷന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്‍റെ മൂല്യം 14-15 ബില്യണ്‍ ഡോളറായി ഉയര്‍ന്നേക്കും. പുതുതായി 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഓണ്‍ലൈന്‍ ലേണിംഗ് കമ്പനിയായ ബൈജൂസ് ശ്രമിക്കുന്നത്. ഇതിനായി നിക്ഷേപകരുമായി ചര്‍ച്ച തുടങ്ങി.
ഫേസ്ബുക്ക് സഹസ്ഥാപകന്‍ എഡ്വേര്‍ഡോ സാവെറിന്‍ സ്ഥാപിച്ച ബി കാപ്പിറ്റല്‍ ഉള്‍പ്പടെയുള്ള സംരംഭങ്ങള്‍ ബൈജൂസില്‍ നിക്ഷേപിച്ചേക്കും. പുതിയ ചില യുഎസ് നിക്ഷേപകരും നിലവിലെ നിക്ഷേപകരും പുതിയ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
ആകാഷ് എജുക്കേഷണല്‍ സര്‍വീസസിനെ ഏറ്റെടുക്കുന്നതായി നേരത്തെ ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഇത് സുഗമമായി നടത്തുന്നതിനായാകും പുതിയ നിക്ഷേപം പ്രയോജനപ്പെടുത്തുക. ഏകദേശം 700-800 മില്യണ്‍ ഡോളര്‍ മൂല്യമാണ് ആകാഷിന് കല്‍പ്പിക്കപ്പെടുന്നത്. ഇടപാടിന്‍റെ 70 ശതമാനം പണമായും ബാക്കി ഓഹരി കൈമാറ്റം വഴിയുമാണ്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടോപ്പര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുന്ന അവസാന ഘട്ടത്തിലുമാണ് ബൈജൂസ്. ഈ ഇടപാടില്‍ 50 മില്യണ്‍ ഡോളര്‍ ക്യാഷായാണ്.
ഏറ്റെടുക്കലുകള്‍ക്ക് പണം കണ്ടെത്താനുള്ളതാണ് പുതിയ നിക്ഷേപ സമാഹരണമെന്ന് ബൈജൂസിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള വികസനത്തിനായും പുതിയ നിക്ഷേപം ഉപയോഗപ്പെടുത്തും. അതേസമയം ബൈജൂസും ബി കാപിറ്റലും വാര്‍ത്തയോട് പ്രതികരിച്ചില്ല.