November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യ 100 യൂണികോണുകളുടെ ആസ്ഥാനം, സംയോജിത എം ക്യാപ് 240 ബില്യണ്‍ ഡോളര്‍

1 min read

ബിഎസ്ഇ 500 കമ്പനികളില്‍ പകുതിയും മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: യുഎസിനും ചൈനയ്ക്കും പിന്നില്‍ ആഗോളതലത്തില്‍ യൂണികോണുകളുടെ മൂന്നാമത്തെ വലിയ കേന്ദ്രമാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയില്‍ 100 യൂണികോണ്‍സ് ഉണ്ടെന്നും ഇവയുടെ സംയോജിത വിപണി മൂലധനം 240 ബില്യണ്‍ ഡോളറാണെന്നും ക്രെഡിറ്റ് സ്യൂസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ ആരംഭിക്കപ്പെടുന്ന പുതിയ സംരംഭങ്ങളില്‍ സ്റ്റാര്‍ട്ട്-അപ്പുകളുടെ വിഹിതം 6-7 ശതമാനം വരെയായിരുന്നു. കഴിഞ്ഞ ദശകത്തില്‍ ഈ അനുപാതം ഉയര്‍ന്നു, പുതിയ കമ്പനികളില്‍ സ്റ്റാര്‍ട്ടപ്പുകളുടെ വിഹിതം 10 ശതമാനത്തിലേക്ക് എത്തി.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

“ഞങ്ങളുടെ ഗവേഷണങ്ങളില്‍ വിവിധതരം വ്യവസായങ്ങളില്‍ നിന്നായി ഇന്ത്യയിലെ 100 യൂണികോണുകള്‍ കണ്ടെത്തി. സാങ്കേതികവിദ്യ, സാങ്കേതികത പ്രാപ്തമാക്കിയ മേഖലകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് / ബയോടെക്, ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍വത്കരണത്തിന്‍റെ നേട്ടങ്ങള്‍ ഇവ പ്രയോജനപ്പെടുത്തുന്നു,” ക്രെഡിറ്റ് സ്യൂസിലെ ഇക്വിറ്റി സ്ട്രാറ്റജി കോ-ഹെഡും ഇന്ത്യ, ഏഷ്യ പസഫിക് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റുമായ നീല്‍കാന്ത് മിശ്ര പറഞ്ഞു.

ഇ-കൊമേഴ്സ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി (ഫിന്‍ടെക്), വിദ്യാഭ്യാസ സാങ്കേതികവിദ്യ, ഭക്ഷ്യ വിതരണം, മൊബിലിറ്റി കമ്പനികള്‍ എന്നിങ്ങനെ സാധാരണയായി സ്റ്റാര്‍ട്ടപ്പുകളില്‍ വിലയിരുത്തപ്പെടുന്ന മേഖലകള്‍ക്ക് പുറമേ സോഫ്റ്റ്വെയര്‍-ആസ്-എ-സര്‍വീസ് (സാസ്), ഗെയിമിംഗ്, നൂതന വിതരണവും ലോജിസ്റ്റിക്സും, ആധുനിക വ്യാപാരം, ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയിലും ധാരാളം സംരംഭങ്ങള്‍ പുതുതായി വരുന്നുണ്ടെന്ന് ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ബിഎസ്ഇ 500 കമ്പനികളില്‍ പകുതിയും മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആരംഭിച്ചിട്ടുള്ളത്. 20 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ മുന്‍നിരയിലെ 10 നഗരങ്ങള്‍ക്ക് പുറത്ത് ആരംഭിച്ചു. രാജ്യത്തുടനീളം യൂണികോണുകള്‍ വ്യാപിക്കുന്നത് വ്യത്യസ്തമായ തരത്തിലാണെന്ന് ക്രെഡിറ്റ് സ്യൂസ് അഭിപ്രായപ്പെടുന്നു. ബെംഗളൂരുവാണ് ഏറ്റവും പ്രമുഖ കേന്ദ്രം, പിന്നാലെ ഡെല്‍ഹിയും മുംബൈയും.

ബിഎസ്ഇ 500 കമ്പനികളില്‍ 13 ശതമാനം മാത്രമാണ് 2000 ന് ശേഷം ആരംഭിച്ചത്, 36 ശതമാനം കമ്പനികള്‍ 1975ന് മുമ്പ് ആരംഭിച്ചതാണ്.

Maintained By : Studio3