ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ വിപണിയില്‍
ലൈറ്റ്‌വെയ്റ്റ് പ്രീമിയം ലാപ്‌ടോപ്പിന് 1,19,990 രൂപ മുതലാണ് വില
ലെനോവോയുടെ സ്വന്തം രണ്ടാം തലമുറ ‘വെബ് കോര്‍ 2.0 കാര്‍ബണ്‍ ഫൈബര്‍’ ഉപയോഗിച്ചാണ് ലാപ്‌ടോപ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ 40 ശതമാനം വരെ ഭാരം കുറഞ്ഞതായും ഈട് വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചു. 966 ഗ്രാം മാത്രമാണ് ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ ലാപ്‌ടോപ്പിന് ഭാരം. മൂണ്‍ വൈറ്റ് കാര്‍ബണ്‍ ഫിനിഷ് ലഭിച്ചു. മിലിറ്ററി സ്റ്റാന്‍ഡേഡ് 810 സാക്ഷ്യപത്രമാണ് മറ്റൊരു പ്രധാന സവിശേഷത.
സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, 227 പിപിഐ പിക്‌സല്‍ സാന്ദ്രത, 2560, 1440 പിക്‌സല്‍ റെസലൂഷന്‍ എന്നിവ സഹിതം 13.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. കാഴ്ച്ച അനുപാതം 16:10. പരമാവധി ബ്രൈറ്റ്‌നസ് 300 നിറ്റ്. 100 ശതമാനം എസ്ആര്‍ജിബി കളര്‍ ഗാമറ്റ് സവിശേഷതയാണ്.
സ്‌ക്രീനിന്റെ മൂന്ന് വശങ്ങളിലും 3 എംഎം മാത്രം വീതിയുള്ളതാണ് ബെസെലുകള്‍. ഇതോടെ വലിയ ഡിസ്‌പ്ലേ ഏരിയ ലഭിച്ചു. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ ഇമേജിംഗ് എന്‍ഹാന്‍സ്‌മെന്റ് ടെക്‌നോളജി, രണ്ട് വീതം 2 വാട്ട് ഡോള്‍ബി ആറ്റ്‌മോസ് സ്പീക്കറുകള്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍.
പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. ഇന്റല്‍ ഐറിസ് എക്‌സ്ഇ ഗ്രാഫിക്‌സ് ലഭിച്ചു. 8 ജിബി റാം, 16 ജിബി റാം എന്നീ രണ്ട് റാം വേരിയന്റുകളില്‍ ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ ലഭിക്കും. ഒരു ടിബി വരെയാണ് സ്റ്റോറേജ്. വിന്‍ഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ പ്രവര്‍ത്തിക്കുന്നത്.
‘റാപ്പിഡ് ചാര്‍ജ്’ ബൂസ്റ്റ് സാങ്കേതികവിദ്യ സഹിതം 50 വാട്ട് ഔര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പതിനഞ്ച് മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്റല്‍ വൈഫൈ 6, രണ്ട് തണ്ടര്‍ബോള്‍ട്ട് 4 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.
ആമസോണ്‍ അലക്‌സ, ലെനോവോ ക്യു കണ്‍ട്രോള്‍, ലെനോവോ ഇന്റലിജന്റ് തെര്‍മല്‍ സിസ്റ്റം 4.0 എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ലാപ്‌ടോപ്പ്. ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കുന്നതിന് സഹായിക്കും. സ്മാര്‍ട്ട് സെറ്റിംഗ്‌സ് കൂടുതലായി കസ്റ്റമൈസ് ചെയ്യുന്നതിനും സുരക്ഷാ ഭീഷണികൡനിന്ന് അധിക സംരക്ഷണം ലഭിക്കുന്നതിനും കംപ്യൂട്ടറിന്റെ പെര്‍ഫോമന്‍സ് പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും ‘ലെനോവോ വാന്റേജ്’ ആപ്ലിക്കേഷന്‍ സഹായിക്കും.