ടെലഗ്രാം വോയ്‌സ് ചാറ്റ്‌സ് 2.0 അവതരിപ്പിച്ചു
ദശലക്ഷക്കണക്കിന് തല്‍സമയ ശ്രോതാക്കള്‍ക്കായി ഇനി ചാനലുകളുടെയും പബ്ലിക് ഗ്രൂപ്പുകളുടെയും അഡ്മിനുകള്‍ക്ക് വോയ്‌സ് ചാറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയും
റെക്കോര്‍ഡ് ചെയ്യാവുന്ന വോയ്‌സ് ചാറ്റുകള്‍, പങ്കെടുക്കുന്നവരുടെ നീണ്ട പട്ടിക, റെയ്‌സ് ഹാന്‍ഡ് സംവിധാനം, പ്രാസംഗികര്‍ക്കും ശ്രോതാക്കള്‍ക്കുമായി ഇന്‍വൈറ്റ് ലിങ്കുകള്‍, വോയ്‌സ് ചാറ്റ് ടൈറ്റിലുകള്‍ എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ അപ്‌ഡേറ്റ്. മാത്രമല്ല, സെലിബ്രിറ്റികള്‍ക്ക് ഇപ്പോള്‍ അവരുടെ പബ്ലിക് ചാനലുകളുടെ പേര് ഉപയോഗിച്ച് വോയ്‌സ് ചാറ്റുകളില്‍ പങ്കെടുക്കാനാകും. സ്വകാര്യത കരുതി ഇത്തരം വ്യക്തികള്‍ക്ക് തങ്ങളുടെ വ്യക്തിഗത എക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ലെന്ന് കമ്പനി അറിയിച്ചു.
ദശലക്ഷക്കണക്കിന് തല്‍സമയ ശ്രോതാക്കള്‍ക്കായി ഇനി ചാനലുകളുടെയും പബ്ലിക് ഗ്രൂപ്പുകളുടെയും അഡ്മിനുകള്‍ക്ക് വോയ്‌സ് ചാറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിയും. വോയ്‌സ് ചാറ്റ് ആരംഭിക്കുന്നതിന് നിങ്ങള്‍ അഡ്മിനായ ഗ്രൂപ്പ് അല്ലെങ്കില്‍ ചാനലിന്റെ പ്രൊഫൈല്‍ ഓപ്പണ്‍ ചെയ്യുകയാണ് വേണ്ടത്. ഇതേതുടര്‍ന്ന് വോയ്‌സ് ചാറ്റ് ആരംഭിക്കുന്നതിന് ടാപ്പ് അല്ലെങ്കില്‍ സെലക്റ്റ് ചെയ്യണം.
തല്‍സമയ വോയ്‌സ് ചാറ്റ് സെഷനുകള്‍ അഡ്മിനുകള്‍ക്ക് റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. സെഷന്‍ കഴിഞ്ഞയുടനെ ഇവരുടെ ‘സേവ്ഡ് മെസേജസ്’ വിന്‍ഡോയില്‍ ഈ ഓഡിയോ ഫയല്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. തല്‍സമയ ചാറ്റ് സെഷനില്‍ പങ്കെടുക്കുന്നവര്‍ മ്യൂട്ട് ചെയ്തുവെച്ചാല്‍, തങ്ങള്‍ക്ക് സംസാരിക്കണമെന്ന് ശ്രോതാക്കള്‍ക്ക് തോന്നിയാല്‍ കൈ ഉയര്‍ത്തി അഡ്മിനുകളുടെ ശ്രദ്ധ ക്ഷണിക്കാം.
പബ്ലിക് ഗ്രൂപ്പുകളുടെയും ചാനലുകളുടെയും അഡ്മിനുകള്‍ക്ക് ഇപ്പോള്‍ ഇന്‍വൈറ്റ് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വോയ്‌സ് ചാറ്റ് ഓപ്പണ്‍ ചെയ്യും. പ്രാസംഗികര്‍ക്കും ശ്രോതാക്കള്‍ക്കുമായി വ്യത്യസ്ത ലിങ്കുകള്‍ ഉണ്ടാക്കാം. മെസേജ് ഫോര്‍വേഡ് ചെയ്യുന്നത് കാന്‍സല്‍ ചെയ്യാനും മെസേജ് അയയ്ക്കപ്പെടുന്നതിനുമുമ്പ് സ്വീകര്‍ത്താവിനെ മാറ്റാനും ഇപ്പോള്‍ കഴിയും.