മൂന്നാം പാദം: ഇന്‍ഫോസിന്‍റെ അറ്റാദായത്തില്‍ 16.60% വര്‍ധന
1 min readനടപ്പു സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സംയോജിത അറ്റാദായം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.60 ശതമാനം വളർച്ച നേടി 5,197 കോടി രൂപയിലെത്തിയെന്ന് ഇൻഫോസിസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവിൽ 4,457 കോടി രൂപയുടെ അറ്റാദായം കമ്പനി നേടിയിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ പാദത്തില്‍ ലാഭം 7.3 ശതമാനം ഉയർന്നു. 2020 സെപ്റ്റംബർ പാദത്തിൽ 4,845 കോടി രൂപയായിരുന്നു ലാഭം.
മൂന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 25,927 കോടി രൂപയാണ്. 12.27 ശതമാനം വാര്‍ഷിക വർധന, മുന്‍ പാദത്തെ അപേക്ഷിച്ച് 5.52 ശതമാനം ക്. കറൻസി സ്ഥിര മൂല്യം അനുസരിച്ച്, വരുമാനം 5.3 ശതമാനം വർധിച്ചു, ഇത് എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പാദാടിസ്ഥാനത്തിലുള്ള മൂന്നാം പാദ വളര്‍ച്ചയാണ്. അതേസമയം, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6 ശതമാനം വർധന വരുമാനത്തിലുണ്ടായി. ഡോളർ കണക്കനുസരിച്ച്, അവലോകന പാദത്തിലെ വരുമാനം വാര്‍ഷികടിസ്ഥാത്തില്‍ 8.4 ശതമാനവും പാദാടിസ്ഥാനത്തില്‍ 6.2 ശതമാനവും വർധിച്ച് 3,516 മില്യൺ ഡോളറായി.
മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിനു മുകളിലേക്ക് ഡിജിറ്റൽ വരുമാനം എത്തിയതായി കമ്പനി അറിയിച്ചു. കറന്‍സി സ്ഥിര മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിജിറ്റൽ വരുമാനം 31.3 ശതമാനം ഉയർന്നു. പ്രവർത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 30.1 വർഷം ഉയർന്ന് 6,589 കോടി രൂപയായി ഉയർന്നു. പാദാടിസ്ഥാനത്തില്‍ 5.8 ശതമാനം വര്‍ധന