August 28, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇന്ത്യയും യുഎസും

1 min read

ന്യൂഡെല്‍ഹി: ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യയും യുഎസും ആഹ്വാനം ചെയ്തു. ഇന്തോ-പസഫിക് മേഖലയ്ക്കുള്ള നയത്തിന്‍റെ കേന്ദ്ര സ്തംഭമായാണ് ഇന്ത്യയെ ബൈഡന്‍ ഭരണകൂടം വിശേഷിപ്പിച്ചത്. സൈനിക സഹകരണത്തിനൊപ്പം കൃത്രിമബുദ്ധി, വിവരങ്ങള്‍ പങ്കിടല്‍, ലോജിസ്റ്റിക്സ്, ബഹിരാകാശം, സൈബര്‍ എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത ഇരു രാജ്യങ്ങളും അംഗീകരിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്.

ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. ഇക്കാരണത്താല്‍ ഇന്ത്യയുമായുള്ള സമഗ്രവും മുന്നോട്ടുള്ളതുമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള യുഎസിന്‍റെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതായി ചര്‍ച്ചകള്‍ നടന്ന വിജാന്‍ ഭവനില്‍ ലിയോഡ് ഓസ്റ്റിന്‍ പറഞ്ഞു. കോവിഡ് -19 പകര്‍ച്ചവ്യാധി ഉണ്ടായിരുന്നിട്ടും ഓസ്റ്റിന്‍ ഇന്ത്യ സന്ദര്‍ശിച്ചത് ഉഭയകക്ഷി ബന്ധത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സെക്രട്ടറി ഓസ്റ്റിനോടും സംഘത്തോടും സമഗ്രവും ഫലപ്രദവുമായ ചര്‍ച്ചയാണ് നടത്തിയത്.ഇന്ത്യ-യുഎസ് സമഗ്ര പങ്കാളിത്തത്തിന്‍റെ മുഴുവന്‍ സാധ്യതകള്‍ക്കുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മോള്‍ബയോ ഡയഗ്നോസ്റ്റിക്സ് ഐപിഒ

വിപുലമായ പ്രതിരോധ സഹകരണം, സേവനങ്ങളിലുടനീളം സൈനിക-സൈനിക ഇടപെടല്‍ വിപുലീകരിക്കുക, വിവരങ്ങള്‍ പങ്കിടല്‍, ഉയര്‍ന്നുവരുന്ന പ്രതിരോധ മേഖലകളിലെ സഹകരണം, പരസ്പര ലോജിസ്റ്റിക് പിന്തുണ എന്നിവയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചു. യുഎസ് ഇന്തോ-പസഫിക് കമാന്‍ഡ്, സെന്‍ട്രല്‍ കമാന്‍ഡ്, ആഫ്രിക്ക കമാന്‍ഡ് എന്നിവയുമായി മെച്ചപ്പെട്ട സഹകരണം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്.

‘പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ ഉദാരവല്‍ക്കരിച്ച വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) നയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുഎസ് വ്യവസായത്തെയും സിംഗ് ക്ഷണിച്ചു. പ്രതിരോധ വ്യവസായത്തില്‍ സഹകരണത്തിനുള്ള അവസരങ്ങളുണ്ടെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. പാരമ്പര്യേതര വെല്ലുവിളികളായ എണ്ണ ചോര്‍ച്ച, പരിസ്ഥിതി ദുരന്തങ്ങള്‍, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായ, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത, അനിയന്ത്രിതമായ (ഐയുയു) മീന്‍പിടുത്തം എന്നിവ പരിഹരിക്കുന്നതിനുള്ള ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

  ഇന്ത്യയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾ 100 ​​രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും: പ്രധാനമന്ത്രി

“അമേരിക്കയുമായുള്ള ഞങ്ങളുടെ ശക്തമായ പ്രതിരോധ പങ്കാളിത്തം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നിര്‍ണായക പങ്കാളിത്തങ്ങളിലൊന്നായി ഇന്ത്യ-യുഎസ് ബന്ധം മാറ്റുന്നതിന് യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക്കുമെന്നും സിംഗ് അറിയിച്ചു. നേരത്തെ വെള്ളിയാഴ്ച വൈകുന്നേരം ദേശീയ തലസ്ഥാനത്തെത്തിയ ഓസ്റ്റിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദര്‍ശിച്ചു.ഇന്തോ-പസഫിക് നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ബൈഡന്‍ ഭരണകൂടത്തിന്‍റെ ശക്തമായ ആഗ്രഹം മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചു. ക്വാഡ്, ആസിയാന്‍ തുടങ്ങിയ ബഹുരാഷ്ട്ര ഗ്രൂപ്പുകളിലൂടെ സമാന ചിന്താഗതിക്കാരായ പങ്കാളികളുമായി ഇടപഴകുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തതായി ഓസ്റ്റിന്‍ പറഞ്ഞു.

  ഇന്ത്യ ആര്യഭട്ടയിൽ നിന്ന് ഗഗൻയാനിലേക്ക്

 

Maintained By : Studio3