കമ്പനികളിലെ എന്‍ആര്‍ഐ നിക്ഷേപത്തെ ആഭ്യന്തര നിക്ഷേപമായി കണക്കാക്കാം
1 min readന്യൂഡെല്‍ഹി: ഒരു ഇന്ത്യന്‍ കമ്പനിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നടത്തുന്ന നിക്ഷേപം നോണ്‍-റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ ആണെങ്കില്‍ ആഭ്യന്തര നിക്ഷേപമായി കണക്കാക്കുമെന്ന് ഡിപിഐഐടി പത്രക്കുറിപ്പില്‍ പറയുന്നു. പരോക്ഷമായ വിദേശ നിക്ഷേപം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിശദീകരണം. നിക്ഷേപത്തില്‍ നിന്നുള്ള സമ്പാദ്യം രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുത് എന്നതാണ് നോണ്‍-റീപാട്രിയേഷന്‍ വ്യവസ്ഥ.
നോണ്‍-റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ ഒരു എന്‍ആര്‍ഐ-യുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഒരു ഇന്ത്യന്‍ കമ്പനി നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) നയം സര്‍ക്കാര്‍ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള അടിസ്ഥാനം. എന്‍ആര്‍ഐകള്‍ നടത്തുന്ന ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തത നല്‍കുന്നതിന്, എഫ്ഡിഐ നയത്തില്‍ ഒരു വ്യവസ്ഥ ചേര്‍ത്തു.
ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് (ഫെമ) റൂള്‍സ് 2019 ന്‍റെ ഷെഡ്യൂള്‍ പ്രകാരമാണ് പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന ഇടത്തേക്ക് ലാഭം കൊണ്ടുപോകാത്ത നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി കണക്കാക്കുന്നത്. ഫെമ വിജ്ഞാപനത്തിലൂടെ അറിയിക്കുന്ന തീയതി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.