November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാംസംഗ് ഗാലക്‌സി എ52, ഗാലക്‌സി എ72 ഇന്ത്യയില്‍

1 min read

ആഗോളതലത്തില്‍ ഗാലക്‌സി എ52 5ജി കൂടി അവതരിപ്പിച്ചിരുന്നു. എന്നാല്‍ 5ജി ഫോണ്‍ ഇന്ത്യയില്‍ തല്‍ക്കാലം വരുന്നില്ല

സാംസംഗ് ഗാലക്‌സി എ52, ഗാലക്‌സി എ72 സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സാംസംഗ് ഫോണുകളും ആഗോളതലത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയിരുന്നു. ആഗോളതലത്തില്‍ ഗാലക്‌സി എ52 5ജി മോഡല്‍ കൂടി അവതരിപ്പിച്ചിരുന്നു. എന്നാല്‍ 5ജി ഫോണ്‍ ഇന്ത്യയില്‍ തല്‍ക്കാലം വരുന്നില്ല. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഐപി67 ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്‍സ് ലഭിച്ചു. രണ്ട് ദിവസം വരെ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ, ഡോള്‍ബി ആറ്റ്‌മോസ് സപ്പോര്‍ട്ട് സഹിതം സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് രണ്ട് ഫോണുകളുടെയും മറ്റ് പ്രധാന ഫീച്ചറുകള്‍. നാല് കളര്‍ ഓപ്ഷനുകളില്‍ സാംസംഗ് ഗാലക്‌സി എ52, ഗാലക്‌സി എ72 ലഭിക്കും. മുകളില്‍ മാറ്റ് ഫിനിഷ് നല്‍കി.

സാംസംഗ് ഗാലക്‌സി എ52 സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 26,499 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയുമാണ് വില. അതേസമയം, സാംസംഗ് ഗാലക്‌സി എ72 മോഡലിന്റെ 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിന് 34,999 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയുമാണ് വില. രണ്ട് സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പന ആരംഭിച്ചു. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സാംസംഗ് ഗാലക്‌സി എ52 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. വണ്‍ യുഐ 3.1 സ്‌കിന്‍ ഇതിനുമുകളിലായി പ്രവര്‍ത്തിക്കും. 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് സഹിതം 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. ഒക്റ്റാ കോര്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 720ജി എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.8 ലെന്‍സ്, ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്) എന്നിവ സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ്/2.2 അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് സഹിതം 12 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍, മാക്രോ ലെന്‍സ് സഹിതം 5 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്നില്‍ 32 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ നല്‍കി.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ഗാലക്‌സി എ52 സ്മാര്‍ട്ട്‌ഫോണിലെ 128 ജിബി സ്‌റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് വഴി ഒരു ടിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 4,500 എംഎഎച്ച് ബാറ്ററിയാണ് സാംസംഗ് ഗാലക്‌സി എ52 ഉപയോഗിക്കുന്നത്. 25 വാട്ട് വരെ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 15 വാട്ട് ചാര്‍ജര്‍ കൂടെ ലഭിക്കും. 159.9 എംഎം, 75.1 എംഎം, 8.4 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 189 ഗ്രാമാണ് ഭാരം.

ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ വണ്‍ യുഐ 3.1 സ്‌കിന്നിലാണ് സാംസംഗ് ഗാലക്‌സി എ72 പ്രവര്‍ത്തിക്കുന്നത്. 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് സഹിതം 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ നല്‍കി. ഒക്റ്റാ കോര്‍ എസ്ഒസിയാണ് കരുത്തേകുന്നത്. പിറകില്‍ നാല് കാമറകള്‍ നല്‍കി. എഫ്/1.8 ലെന്‍സ് സഹിതം 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്വാഡ് കാമറ സംവിധാനം. മുന്നില്‍ 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ ലഭിച്ചു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയും. 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്/എ ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കി. 5,000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 25 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. ചാര്‍ജര്‍ കൂടെ ലഭിക്കും. 165.0 എംഎം, 77.4 എംഎം, 8.4 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച അളവുകള്‍. 203 ഗ്രാമാണ് ഭാരം.

Maintained By : Studio3