അംബ്രെയ്ന്‍ ഡോട്ട്‌സ് 38, നിയോബഡ്‌സ് 33 വിപണിയില്‍
1 min readയഥാക്രമം 2,499 രൂപയും 1,799 രൂപയുമാണ് വില
ന്യൂഡെല്‍ഹി: അംബ്രെയ്ന്‍ ഡോട്ട്‌സ് 38, നിയോബഡ്‌സ് 33 എന്നീ ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 2,499 രൂപയും 1,799 രൂപയുമാണ് വില. രണ്ട് ഇയര്‍ഫോണുകള്‍ക്കും ഐപിഎക്‌സ്4 വാട്ടര്‍ റെസിസ്റ്റന്‍സ് ലഭിച്ചു. ചാര്‍ജിംഗ് കേസിന്റെ ബാറ്ററി ശേഷി, ഡ്രൈവറുകളുടെ വലുപ്പം, ബ്ലൂടൂത്ത് 5.0 ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ വയര്‍ലെസ് ഇയര്‍ബഡ് മോഡലുകള്‍ക്ക് ഒരുപോലെ ലഭിച്ചു. മ്യൂസിക്, കോളിംഗ് എന്നിവ കണ്‍ട്രോള്‍ ചെയ്യുന്നതിന് രണ്ട് മോഡലുകളിലും ടച്ച് സെന്‍സിറ്റീവ് ഇടം നല്‍കി. ഒരു തവണ ചാര്‍ജ് ചെയ്താല്‍ അംബ്രെയ്ന്‍ ഡോട്ട്‌സ് 38 അല്‍പ്പം കൂടുതല്‍ നേരം ഉപയോഗിക്കാം എന്നതാണ് രണ്ട് മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.
വൈറ്റ് കളര്‍ ഓപ്ഷനില്‍ അംബ്രെയ്ന്‍ ഡോട്ട്‌സ് 38 ലഭിക്കും. അംബ്രെയ്ന്‍ വെബ്‌സൈറ്റില്‍നിന്ന് വാങ്ങാം. ആമസോണില്‍ ഇപ്പോള്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്ന് കാണിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിലും ഇയര്‍ഫോണുകള്‍ ലഭിക്കും. 2,499 രൂപയാണ് എംആര്‍പി നിശ്ചയിച്ചതെങ്കിലും കമ്പനിയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്ന് 1,299 രൂപയ്ക്ക് സ്വന്തമാക്കാം. കമ്പനി വെബ്‌സൈറ്റ്, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ അംബ്രെയ്ന്‍ നിയോബഡ്‌സ് 33 ലഭിക്കും. 1,799 രൂപയാണ് വിലയെങ്കിലുംം അംബ്രെയ്ന്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്ന് 1,199 രൂപയ്ക്കും ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍നിന്ന് 899 രൂപയ്ക്കും വാങ്ങാന്‍ കഴിയും. ബ്ലാക്ക്, ഇന്‍ഡിഗോ ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളില്‍ ഇയര്‍ഫോണുകള്‍ ലഭിക്കും.
ശക്തമായ വയര്‍ലെസ് കണക്റ്റിവിറ്റി ലഭിക്കുന്നതിന് അംബ്രെയ്ന്‍ ഡോട്ട്‌സ് 38 ഇയര്‍ഫോണുകളില്‍ ബ്ലൂടൂത്ത് 5.0 വേര്‍ഷനാണ് നല്‍കിയിരിക്കുന്നത്. 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍, കോളിംഗ് ആവശ്യങ്ങള്‍ക്ക് ഇന്‍ബില്‍റ്റ് മൈക് എന്നിവ നല്‍കി. മ്യൂസിക്, കോളിംഗ് എന്നിവ കണ്‍ട്രോള്‍ ചെയ്യുന്നതിനും വോയ്‌സ് അസിസ്റ്റന്റ് ആക്റ്റിവേറ്റ് ചെയ്യുന്നതിനും മള്‍ട്ടിഫംഗ്ഷണല്‍ ടച്ച് സെന്‍സര്‍ ലഭിച്ചു.