യുപി 18-45 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ പദ്ധതിയിടുന്നു
1 min readലക്നൗ: വരാനിരിക്കുന്ന ഹോളി സീസണില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുമെന്ന് കരുതുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 18-45 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനം അംഗീകാരത്തിനായി കേന്ദ്രത്തിന് അയക്കുകയാണ്. മഹാമാരി തടയുന്നതിനായി സംസ്ഥാനം സ്വീകരിച്ച തന്ത്രം ഇതുവരെ നന്നായി പ്രവര്‍ത്തിച്ചുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് പറഞ്ഞു. ഉയര്‍ന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കും അതിന് ഉദാഹരണമാണ്.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം പൊതുതാല്‍പ്പര്യാര്‍ത്ഥം പദ്ധതി മാറ്റാന്‍ സംസ്ഥാനം തയ്യാറാണെന്നും സിംഗ് സമ്മതിച്ചു. 18-45 വയസ്സിനിടയിലുള്ള ചെറുപ്പക്കാര്‍ക്ക് കോവിഡ് -19 വാക്സിന്‍ എടുക്കാന്‍ അനുവദിക്കണം, പ്രത്യേകിച്ചും ടൈപ്പ് -1 പ്രമേഹം, വൈദ്യശാസ്ത്രപരമായി രോഗനിര്‍ണയം നടത്തിയ രക്താതിമര്‍ദ്ദം അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ എന്ന് നിര്‍ദേശത്തില്‍ വ്യ്ക്തമാക്കിയിട്ടുണ്ട്. അധ്യാപകരെയും ബാങ്കിംഗ് സ്റ്റാഫിനെയും പോലുള്ള ചില പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
സമൂഹത്തിന് പ്രതിരോധശേഷി കൈവരിക്കാന്‍ യുപി ജനസംഖ്യയുടെ 30 ശതമാനമെങ്കിലും വാക്സിനേഷന്‍ നല്‍കണം, അതായത് ഏകദേശം 6.8 കോടി. സംസ്ഥാനത്ത് ഇതുവരെ 34 ലക്ഷത്തോളം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, 18-45 വയസ്സിനിടയിലുള്ളര്‍ മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ സഞ്ചരിക്കുന്നവര്‍ ആയതിനാല്‍ അണുബാധയുടെ വ്യാപനം കുറയ്ക്കുന്നതിന് അവര്‍ക്ക് വാക്സിനേഷന്‍ നല്‍കേണ്ടതുണ്ടെന്നും ഉദ്യേഗസ്ഥര്‍ പറയുന്നു.