Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

“അനുഗ്രഹീതൻ ആന്റണി” തീയറ്ററുകളിലേക്ക്

സണ്ണി വെയിനും 96ഫെയിം ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രം “അനുഗ്രഹീതൻ ആന്റണി” റിലീസിന്. ലക്ഷ്യ എന്റർടെയ്ൻമെന്റ്സിന്റെ  ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന  ചിത്രം  നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. ഒരു നായയും മനുഷ്യനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. നായ ഒരു പ്രധാന കഥാപാത്രമായി തന്നെ ഈ ചിത്രത്തിലെത്തുന്നു.
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് “അനുഗ്രഹീതൻ ആന്റണി”പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ദ്രൻസിന്റെ മാധവൻ എന്ന കഥാപാത്രത്തിന്റെ മകൾ സഞ്ജനയായാണ് ഗൗരി കിഷൻ ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാലാ പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി

ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാലാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മനു മഞ്ജിത്തിന്റെയും  ഉണ്ണി കാർത്തികേയന്റെയും വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നൽകിയിരിക്കുന്നത്. ഛായഗ്രഹണം സെൽവകുമാർ. എഡിറ്റർ അപ്പു ഭട്ടതിരി , പ്രൊജക്ട് ഡിസൈനർ ബാദുഷ, സൗണ്ട് ഡിസൈൻ ശങ്കരൻ എ എസ്, സിദ്ധാർത്ഥൻ കെ സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്‌ എൻ,  ആർട്ട് ഡയറക്ടർ അരുൺ വെഞ്ഞാറമൂട് , മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം സിജി തോമസ് നോബേൽ, ഭക്തൻ മങ്ങാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ്, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യു, പി ആർ ഒ മഞ്ജു ഗോപിനാഥ്.വിതരണം ക്യാപിറ്റൽ സ്റ്റുഡിയോസ്.

  ചോള കാലഘട്ടം ഇന്ത്യാ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം: പ്രധാനമന്ത്രി
Maintained By : Studio3