Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗള്‍ഫ് മേഖലയിലെ കമ്പനികള്‍ ആഗോളതലത്തിലുള്ള ‘നല്ല നടപ്പില്‍’ പിന്നില്‍: എസ് ആന്‍ഡ് പി 

1 min read

കമ്പനികളിലെ ഭരണപരമായ നടപടിക്രമങ്ങളും സാമ്പത്തിക സുതാര്യതയും കണക്കിലെടുത്താണ് വിദേശ നിക്ഷേപകര്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത്, എന്നാല്‍ ഗള്‍ഫ് കമ്പനികള്‍ ഇക്കാര്യങ്ങളില്‍ പിന്നിലാണ്

ദുബായ്: സുതാര്യത, റിസ്‌ക് മാനേജ്‌മെന്റ്, മേഖലയിലേക്കുള്ള വിദേശ നിക്ഷേപം എന്നീ കാര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഗള്‍ഫിലുള്ള കമ്പനികള്‍ അന്തര്‍ദേശീയ തലത്തിലുള്ള നല്ല നടപടികളില്‍ പിന്നിലാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. എണ്ണ വ്യാപാരത്തിന്റെ കരുത്തില്‍ ദശാബ്ദങ്ങളായി തദ്ദേശീയ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്ന ജിസിസി രാജ്യങ്ങള്‍ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നുള്ള മൂലധന സമാഹരണത്തിലേക്ക് ചുവട് മാറ്റിയിരിക്കുന്നു. എന്നാല്‍ കമ്പനികളിലെ ഭരണപരമായ നടപടിക്രമങ്ങളും സാമ്പത്തിക സുതാര്യതയും കണക്കിലെടുത്താണ് വിദേശ നിക്ഷേപകര്‍ ഗള്‍ഫ് മേഖല കമ്പനികളില്‍ നിക്ഷേപം നടത്തുന്നത്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ സ്വകാര്യ മേഖലയെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നതെന്നും എന്നാല്‍ ഇവിടെ കുടുംബാധിപത്യം കൊടി കുത്തി വാഴുകയാണെന്നും പല കമ്പനികളുടെയും ഭൂരിപക്ഷ ഓഹരികള്‍ ചിലരുടെ മാത്രം കൈകളില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി പറയുന്നു. ചില ഓഹരിയുടമകളെ മാത്രം കേന്ദ്രീകരിച്ചാണ് പല ജിസിസി കമ്പനികളും പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ പുറത്ത് നിന്നുള്ള നിക്ഷേപകര്‍ക്ക് സാധ്യത കുറവാണെന്നും എസ് ആന്‍ഡ് പി കൂട്ടിച്ചേര്‍ത്തു.

ലേകത്തിന്റെ മറ്റിടങ്ങളില്‍ ഉള്ള മികച്ച നടപടി ക്രമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ജിസിസി കമ്പനികളുടെ ബോര്‍ഡുകള്‍ക്ക് ഉടമകളില്‍ നിന്നുള്ള സ്വാതന്ത്ര്യം കുറവാണെന്നും ബോര്‍ഡംഗങ്ങള്‍ക്ക് പോലും മറ്റിടങ്ങളിലെ ഇതേ പദവികളിലുള്ള ഡയറക്ടര്‍മാരെ അപേക്ഷിച്ച് അനുഭവ പരിചയവും വിദ്യാഭ്യാസ യോഗ്യതയും കുറവാണെന്നും എസ് ആന്‍ഡ് പി സൂചിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനി അബ്രാജ് ഗ്രൂപ്പില്‍ 2019ലുണ്ടായ തകര്‍ച്ചയും അബുദാബി ആസ്ഥാനമായ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്തിന്റെ തകര്‍ച്ചയും ഗള്‍ഫ് മേഖലയിലുള്ള കമ്പനികളുടെ ഭരണപരമായ പിഴവുകള്‍ക്ക് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ എസ് ആന്‍ഡ് പി ചൂണ്ടിക്കാണിക്കുന്നുണ്ട്.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

കമ്പനി ബോര്‍ഡിന്റെ ഫലപ്രദമല്ലാത്ത മേല്‍നോട്ടം, വെല്ലുവിളികള്‍ വിലയിരുത്തുന്നതിനുള്ള ദുര്‍ബലമായ സംവിധാനം എന്നിവയാണ് ഇത്തരം പോരായ്മകളുടെ പ്രധാന കാരണമായി എസ് ആന്‍ഡ് പി വിലയിരുത്തുന്നത്. ചിലപ്പോഴൊക്കെ പുറത്ത് നിന്നുള്ള മേല്‍നോട്ടത്തിന്റെ കുറവും വെളിപ്പെടുത്തലുകളുടെ കുറവും മോശപ്പെട്ട വിപണി മര്യാദയും കമ്പനികളുടെ ഭരണഘടനാപരമായ കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ സാമ്പത്തികനില ദുര്‍ബലമാകുകയും എണ്ണ-ഇതര ധനകാര്യ മേഖലകളെ ശക്തിപ്പെടുത്താന്‍ പുറത്തുനിന്നുള്ള നിക്ഷേപം കൂടുതല്‍ ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വിദേശ നിക്ഷേപകരില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്ന് എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്‍കി. ദീര്‍ഘകാല വളര്‍ച്ച സാധ്യതകള്‍ മുന്‍നിര്‍ത്തിയാകും ശക്തമായ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ഉണ്ടാകുകയെന്ന് എസ് ആന്‍ഡ് പി പറഞ്ഞു നേരിട്ടുള്ള വിദേശ നിക്ഷേപ നിരക്കിലും നിക്ഷേപ പോര്‍ട്ട്‌ഫോളിയോയിലും ജിസിസി ലോകത്തില്‍ തന്നെ ഏറ്റവും പിന്നിലാകാനുള്ള ഒരു കാരണം മേഖലയിലെ സര്‍ക്കാരുകളുടെ നടപടിക്രമങ്ങളിലെ പാളിച്ചയാണെന്നും എസ് ആന്‍ഡ് പി റിപ്പോര്‍ട്ടില്‍ പറയുന്നു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3