റെനോ പുതിയ ലോഗോ പ്രഖ്യാപിച്ചു
അടുത്ത വര്‍ഷം മുതല്‍ പുതിയ ലോഗോ പ്രാബല്യത്തിലാകും
പാരിസ്: പുതിയ ലോഗോ സ്വീകരിക്കുന്ന കാര്‍ നിര്‍മാതാക്കളുടെ സംഘത്തില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ ചേരുന്നു. കമ്പനി പുതിയ ലോഗോ പ്രഖ്യാപിച്ചു. റെനോ 5 പ്രോട്ടോടൈപ്പ് കാറിന്റെ ഗ്രില്ലില്‍ ഇപ്പോള്‍ തന്നെ ഈ ലോഗോ കാണാം. റെനോയുടെ ‘പുതു തരംഗ’ത്തിന്റെ ഭാഗമാണ് പുതിയ ലോഗോ. നിലവിലെ ലോഗോ 2015 ലാണ് ഉപയോഗിച്ചുതുടങ്ങിയത്. ചെറിയ വലുപ്പങ്ങളില്‍ ഈ ലോഗോ കാണാന്‍ പ്രയാസമുള്ളതായി അഭിപ്രായമുയര്‍ന്നിരുന്നു.
ടെലിവിഷന്‍ പരസ്യങ്ങളിലും പുതിയ ലോഗോ ഇപ്പോള്‍ കാണാം. സാമൂഹ്യ മാധ്യമങ്ങളിലും റെനോ ഉപയോഗിച്ചുവരുന്നു. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ വിവിധ വെബ് പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിച്ചുതുടങ്ങും. അടുത്ത വര്‍ഷം മുതല്‍ പുതിയ റെനോ കാറുകളില്‍ കാണാന്‍ കഴിയും.
കിയ, ജനറല്‍ മോട്ടോഴ്‌സ്, പ്യൂഷോ ഉള്‍പ്പെടെയുള്ള കാര്‍ നിര്‍മാതാക്കള്‍ ഈയിടെ പുതിയ ലോഗോ സ്വീകരിച്ചിരുന്നു. എവരിതിംഗ് ഇന്‍ (എല്ലാം ഉള്‍ക്കൊള്ളുന്ന) എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ എന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് പ്രസ്താവിച്ചിരുന്നു. പുതിയ ഇലക്ട്രിക് വാഹന (ഇവി) സാങ്കേതികവിദ്യയെയാണ് ജനറല്‍ മോട്ടോഴ്‌സ് ഉദ്ദേശിക്കുന്നത്