December 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സെബ്രോണിക്‌സ് സെബ് സ്മാര്‍ട്ട് ബോട്ട് പുറത്തിറക്കി

1 min read
ഇന്ത്യന്‍ ഓഡിയോ ഉപകരണ നിര്‍മാതാക്കളുടെ ആദ്യ സ്മാര്‍ട്ട് സ്പീക്കറാണ് സെബ് സ്മാര്‍ട്ട് ബോട്ട്
ന്യൂഡെല്‍ഹി: സെബ്രോണിക്‌സ് സെബ് സ്മാര്‍ട്ട് ബോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഓഡിയോ ഉപകരണ നിര്‍മാതാക്കളുടെ ആദ്യ സ്മാര്‍ട്ട് സ്പീക്കറാണ് സെബ് സ്മാര്‍ട്ട് ബോട്ട്. ആമസോണ്‍ അലക്‌സ വര്‍ച്വല്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് ലഭിച്ച സ്മാര്‍ട്ട് സ്പീക്കര്‍ വഴി വിദൂരത്തിരുന്ന് വീട്ടിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. വാര്‍ത്തകള്‍ അറിയാനും സ്മാര്‍ട്ട് ഡിവൈസുകള്‍ കണക്റ്റ് ചെയ്യുന്നതിനും കൂടിക്കാഴ്ച്ചകള്‍ ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും. ഐആര്‍ റിസീവര്‍ വഴി ഏതൊരു ഡിവൈസും കണക്റ്റ് ചെയ്യുന്നതിന് 360 ഡിഗ്രി ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ നല്‍കി. ആമസോണിലൂടെ സെബ്രോണിക്‌സ് സെബ് സ്മാര്‍ട്ട് ബോട്ട് വാങ്ങാം. 3,599 രൂപയാണ് നിലവിലെ വില. എന്നാല്‍ സെബ്രോണിക്‌സ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത് 3,699 രൂപയാണ്.

  ഹഡില്‍ ഗ്ലോബല്‍ 2025: നിക്ഷേപം സമാഹരണം നടത്തി സ്റ്റാര്‍ട്ടപ്പുകള്‍

അലക്‌സ സപ്പോര്‍ട്ട് ലഭിച്ചതിനാല്‍ ശബ്ദം ഉപയോഗിച്ച് സ്മാര്‍ട്ട് സ്പീക്കര്‍ വഴി വീട്ടിലെ വിവിധ സ്മാര്‍ട്ട് ഡിവൈസുകള്‍ നിയന്ത്രിക്കാന്‍ കഴിയും. 360 ഡിഗ്രി ഐആര്‍ ബ്ലാസ്റ്ററിന് നന്ദി പറയാം. എയര്‍ കണ്ടീഷണര്‍ പോലുള്ള നോണ്‍ സ്മാര്‍ട്ട് ഡിവൈസുകളും നിയന്ത്രിക്കാന്‍ കഴിയും. മികച്ച രീതിയില്‍ ശബ്ദം പിടിച്ചെടുക്കുന്നതിന് ഇരട്ട ഫാര്‍ ഫീല്‍ഡ് മൈക്രോഫോണ്‍ നല്‍കിയിരിക്കുന്നു. രൂപകല്‍പ്പന ലളിതമാണ്. മീഡിയ, വോള്യം കണ്‍ട്രോളുകള്‍ നല്‍കിയിരിക്കുന്നത് മുകളിലാണ്. സെബ് ഹോം, ആമസോണ്‍ അലക്‌സ ആപ്പുകള്‍ വഴി ഇന്റര്‍നെറ്റുമായും സെബ് സ്മാര്‍ട്ട് ബോട്ട് കണക്റ്റ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സെബ് ഹോം ആപ്പ് ലഭ്യമാണ്.

  വിഴിഞ്ഞം തുറമുഖ വികസനം സംരംഭകര്‍ക്ക് വലിയ സാധ്യതകൾ

5 വാട്ട് (ആര്‍എംഎസ്) ഔട്ട്പുട്ട് ലഭിക്കുന്നതാണ് സ്മാര്‍ട്ട് സ്പീക്കര്‍. വൈഫൈ 802.11 ബി/ജി/എന്‍, ബ്ലൂടൂത്ത് 4.2 കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ലഭിക്കും. 150 ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെയാണ് ഫ്രീക്വന്‍സി റെസ്‌പോണ്‍സ് റേഞ്ച്. 388 ഗ്രാമാണ് ഭാരം. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് മൈക്രോഫോണ്‍ ഓഫ് ബട്ടണ്‍ നല്‍കിയിരിക്കുന്നു.

Maintained By : Studio3