November 28, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മാസ്റ്ററിലെ രംഗങ്ങള്‍ ചോര്‍ന്നു; 400 വെബ്സൈറ്റുകള്‍ക്ക് നിരോധനം

നാളെ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം മാസ്റ്ററിലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ കര്‍ക്കശ നടപടിയുമായി മദ്രാസ് ഹൈക്കോടതി. 400 ഓളം വെബ്സൈറ്റുകള്‍ നിരോധിച്ച കോടതി ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിതരണക്കാര്‍ക്കായി നടത്തിയ പ്രദര്‍ശനത്തിനിടെ ചില രംഗങ്ങള്‍ ചോര്‍ത്തപ്പെടുകായിയിരുന്നു എന്നാണ് സൂചന. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് മുഖ്യ വേഷത്തില്‍ എത്തുന്ന മാസ്റ്റര്‍ കൊറോണയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ റിലീസ് ആണ്.

വിജയ്‌യുടെ ഇന്‍ട്രോ, ക്ലൈമാക്‌സ് രംഗങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള രംഗങ്ങളാണ് വിവിധ വെബ്സൈറ്റുകളില്‍ എത്തിയത്. അണിയറ പ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെടുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഈ രംഗങ്ങള്‍ പ്രചരിപ്പിച്ചാല്‍ എക്കൌണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവിട്ടു. ”ഒന്നര വര്‍ഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം” എന്ന് ലൊകേഷ് കനകരാജ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Maintained By : Studio3