Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചിയില്‍ ‘ല മെയ്‌സോണ്‍ സിട്രോയെന്‍’ തുറന്നു  

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ ഫിജിറ്റല്‍ ഷോറൂം കുണ്ടന്നൂരിലാണ് പ്രവര്‍ത്തനമാരംഭിച്ചത്  

‘ല മെയ്‌സോണ്‍ സിട്രോയെന്‍’ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോയെന്റെ ഫിജിറ്റല്‍ (ഫിസിക്കല്‍, ഡിജിറ്റല്‍) ഷോറൂമാണ് ല മെയ്‌സോണ്‍ സിട്രോയെന്‍. 47 ാം നമ്പര്‍ ദേശീയ പാതയോരത്ത് കുണ്ടന്നൂരിലാണ് ഷോറൂം തുറന്നത്. ല മെയ്‌സോണ്‍ എന്നാല്‍ വീട് എന്നാണ് ഫ്രഞ്ച് ഭാഷയില്‍ അര്‍ത്ഥം. ഉപയോക്താക്കള്‍ക്കായി ടെസ്റ്റ് ഡ്രൈവ് സൗകര്യം, വില്‍പ്പന, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവ ല മെയ്‌സോണില്‍ ലഭ്യമായിരിക്കും. തുടക്കത്തില്‍ ഇന്ത്യയിലെ പത്ത് പ്രധാന നഗരങ്ങളിലാണ് ‘ല മെയ്‌സോണ്‍ സിട്രോയെന്‍’ ആരംഭിക്കുന്നത്. സി5 എയര്‍ക്രോസ് എസ്‌യുവിയാണ് ഫ്രഞ്ച് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ മോഡല്‍. സിട്രോയെന്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് വഴി ആകര്‍ഷകമായ വായ്പാ സൗകര്യങ്ങള്‍, ലീസിംഗ് സേവനങ്ങള്‍ എന്നിവ മുപ്പത് മിനിറ്റിനുള്ളില്‍ ലഭ്യമാകും.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

പരമ്പരാഗത വാഹന വില്‍പ്പനയുടെ രീതികളെല്ലാം മാറ്റിമറിക്കുന്നതായിരിക്കും ല മെയ്സോണ്‍ സിട്രോയെന്‍. ഊഷ്മളവും സൗഹാര്‍ദ്ദപരവും വര്‍ണപ്പകിട്ടാര്‍ന്നതുമായ അന്തരീക്ഷമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. വീടിന്റെ പ്രതീതി ഇവിടെ അനുഭവിച്ചറിയാന്‍ കഴിയും. സ്വാഭാവിക വുഡ് ഫിനിഷോടു കൂടിയ ഇന്റീരിയര്‍, ആകര്‍ഷക നിറങ്ങള്‍ എന്നിവയെല്ലാം ഉപയോക്താക്കളെ സിട്രോയെന്‍ ബ്രാന്‍ഡിലേക്കും അവരുടെ നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യത്തിലേക്കും ക്ഷണിക്കും. ഏതു സമയത്തും എവിടെ നിന്നും ഏത് ഉപകരണത്തിലും ഏത് ഉള്ളടക്കവും വീക്ഷിക്കാവുന്ന എടിഎഡബ്ല്യുഎഡിഎസി ബാര്‍ ഉള്‍പ്പെടെ നിരവധി സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. ഉല്‍പ്പന്നത്തെ സംബന്ധിച്ച 360 ഡിഗ്രി വിവരങ്ങള്‍ നല്‍കുന്നതായിരിക്കും ഹൈ ഡെഫനിഷന്‍ 3ഡി കോണ്‍ഫിഗറേറ്റര്‍.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

ഇന്ത്യയില്‍ ല മെയ്സോണ്‍ സിട്രോയെന്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കൊച്ചിയില്‍ ഫിജിറ്റല്‍ ഷോറൂം തുറന്നത് സുപ്രധാന നാഴികക്കല്ലാണെന്നും സിട്രോയെന്‍ ഇന്ത്യ വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റൊളാ ബൗച്ചാരാ പറഞ്ഞു. ഒട്ടേറെ സൗകര്യങ്ങളും നൂതന ഡിജിറ്റല്‍ അനുഭവങ്ങളും നല്‍കുന്നതാണ് ല മെയ്‌സോണ്‍ ഫിജിറ്റല്‍ ഷോറൂമുകളെന്ന് സിട്രോയെന്‍ ഇന്ത്യ വില്‍പ്പന, ശൃംഖല വിഭാഗം വൈസ് പ്രസിഡന്റ് ജോയല്‍ വെറാനി വ്യക്തമാക്കി. ഇന്ത്യന്‍ ഉപയോക്താക്കളുടെ കാര്‍ വാങ്ങല്‍ രീതികള്‍ തങ്ങള്‍ മാറ്റിമറിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ

വര്‍ച്ച്വല്‍ റിമോട്ട് ഡയഗ്നോസ്റ്റിക്സ്, 180 മിനിറ്റിനുള്ളില്‍ നിരത്തുകളില്‍ സര്‍വീസ്, സര്‍വീസുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും വാഹനം കൊണ്ടുപോയി തിരികെയെത്തിക്കല്‍, യഥാര്‍ത്ഥ സ്പെയര്‍ പാര്‍ട്ടുകള്‍ 24 മണിക്കൂറിനുളളില്‍ ലഭ്യമാക്കല്‍ എന്നിവ ലഭിക്കുന്നതാണ് ല അടെലെര്‍ സിട്രോയെന്‍ എന്ന വില്‍പ്പനാനന്തര സേവന വര്‍ക്ക് ഷോപ്പ്. സര്‍വീസുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി ഉപയോക്താവിന്റെ വീട്ടുപടിക്കല്‍ എത്തുന്ന സര്‍വീസ് ഓണ്‍ വീല്‍സാണ് മറ്റൊരു പ്രധാന സേവനം.

Maintained By : Studio3