4 കെ ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവികളുടെ ശ്രേണി പുറത്തിറക്കി ഹെയര്‍
43, 50, 58, 65, 75 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളുള്ള ടിവികളാണ് വിപണിയിലെത്തിച്ചത്
ന്യൂഡെല്‍ഹി: 4 കെ ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവികളുടെ പുതിയ ശ്രേണി ഹെയര്‍ പുറത്തിറക്കി. 43, 50, 58, 65, 75 ഇഞ്ച് സ്‌ക്രീന്‍ വലുപ്പങ്ങളുള്ള ടിവികളാണ് വിപണിയിലെത്തിച്ചത്. 51,490 രൂപ മുതലാണ് വില. പുതിയ ഹെയര്‍ കെ സീരീസ് ടിവികള്‍ ആന്‍ഡ്രോയ്ഡ് ടിവി പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കും.
സ്മാര്‍ട്ട് ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിന് നിര്‍മിത ബുദ്ധി (എഐ) ഇന്റഗ്രേഷന്‍ നല്‍കി. 4 കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയും ഫീച്ചറുകളാണ്. ബ്ലൂടൂത്ത് വോയ്സ് റിമോട്ട് കണ്‍ട്രോള്‍, ആന്‍ഡ്രോയ്ഡ് ടിവി മൊബീല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിവികള്‍ നിയന്ത്രിക്കാന്‍ കഴിയും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി നിരവധി ജനപ്രിയ സ്ട്രീമിംഗ് സേവനങ്ങളിലേക്കും ആപ്പുകളിലേക്കും പുതിയ ഹെയര്‍ ആന്‍ഡ്രോയ്ഡ് എല്‍ഇഡി ടിവികളിലൂടെ പ്രവേശിക്കാന്‍ കഴിയും.
43 ഇഞ്ച് മോഡലിന് 51,490 രൂപയും 50 ഇഞ്ച് മോഡലിന് 63,490 രൂപയും 58 ഇഞ്ച് ടിവിക്ക് 90,490 രൂപയുമാണ് വില. 65 ഇഞ്ച് ടിവിയുടെ വില 1,06,990 രൂപയാണ്. അതേസമയം ഏറ്റവും പ്രീമിയം മോഡലായ 75 ഇഞ്ച് ടിവിയുടെ വില 2,09,990 രൂപയാണ്. എല്ലാ പുതിയ ടിവി മോഡലുകളും ഇപ്പോള്‍ അതിന്റെ പങ്കാളിത്ത ഔട്ട്‌ലെറ്റുകള്‍ വഴി രാജ്യത്തുടനീളം ലഭ്യമാണെന്ന് ഹെയര്‍ പറയുന്നു.