Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അപ്രീലിയ ആര്‍എസ് 660, ടുവാനോ 660 ബുക്കിംഗ് തുടങ്ങി!

1 min read

 ഡീലര്‍മാരില്‍നിന്ന് ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയതായി ഡിയാഗോ ഗ്രാഫി സ്ഥിരീകരിച്ചു  

അപ്രീലിയ ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 എന്നീ മിഡില്‍ വെയ്റ്റ് പെര്‍ഫോമന്‍സ് മോഡലുകള്‍ ഈയിടെയാണ് ആഗോളതലത്തില്‍ അവതരിപ്പിച്ചത്. സ്‌പെസിഫിക്കേഷനുകള്‍ കൂടാതെ രൂപകല്‍പ്പന, സാങ്കേതികവിദ്യ, പെര്‍ഫോമന്‍സ് എന്നീ കാര്യങ്ങളില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അപ്രീലിയ ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 ബൈക്കുകളുടെ പ്രീ ലോഞ്ച് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി ഒരു ദേശീയ ഓട്ടോമോട്ടീവ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിരവധി ഡീലര്‍മാരാണ് ബുക്കിംഗ് സ്വീകരിക്കുന്നത്.

പിയാജിയോ വെഹിക്കിള്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ആന്‍ഡ് എംഡി ഡിയാഗോ ഗ്രാഫി ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ തങ്ങളുടെ ഡീലര്‍മാരില്‍നിന്ന് ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു. രണ്ടാം പാദത്തില്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഇന്ത്യയില്‍ എത്രമാത്രം താല്‍പ്പര്യമുണ്ടെന്ന് വിലയിരുത്തും. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു) ഇറക്കുമതി ചെയ്യുന്നതിനാല്‍, സെഗ്മെന്റിലെ മറ്റ് മോട്ടോര്‍സൈക്കിളുകളേക്കാള്‍ വില കൂടുതലായിരിക്കും.

  2025 സാമ്പത്തിക വർഷത്തിൽ 25,045 കോടി രൂപ വിറ്റുവരവ് നേടി കല്യാൺ ജൂവലേഴ്‌സ്

അപ്രീലിയ ആര്‍എസ് 660, ടുവാനോ 660 എന്നീ രണ്ട് മോട്ടോര്‍സൈക്കിളുകളും 660 സിസി, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. അതേസമയം, രണ്ട് ബൈക്കുകളിലെയും എന്‍ജിനുകള്‍ വ്യത്യസ്തമായി ട്യൂണ്‍ ചെയ്തു. ആര്‍എസ് 660 മോട്ടോര്‍സൈക്കിളാണ് കൂടുതല്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്നത്. അപ്രീലിയ ആര്‍എസ് 660 മോട്ടോര്‍സൈക്കിളിലെ എന്‍ജിന്‍ 10,500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി നല്‍കി. അപ്രീലിയ ടുവാനോ 660 ഉപയോഗിക്കുന്നത് 10,500 ആര്‍പിഎമ്മില്‍ 95 ബിഎച്ച്പി പരമാവധി കരുത്തും 8,500 ആര്‍പിഎമ്മില്‍ 67 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ട്യൂണ്‍ ചെയ്ത എന്‍ജിനാണ്. രണ്ട് മോട്ടോര്‍സൈക്കിളുകളും ക്ലച്ചും ഗിയര്‍ബോക്‌സും പങ്കുവെയ്ക്കുന്നു.

  34 രാജ്യങ്ങൾക്കായി 400-ലധികം ഉപഗ്രഹങ്ങൾ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു: പ്രധാനമന്ത്രി

അപ്രീലിയ ആര്‍എസ് 660, അപ്രീലിയ ടുവാനോ 660 മോട്ടോര്‍സൈക്കിളുകളില്‍ നിരവധി ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകള്‍ നല്‍കി. സിക്‌സ് ആക്‌സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു), അപ്രീലിയ ട്രാക്ഷന്‍ കണ്‍ട്രോള്‍, അപ്രീലിയ വീലി കണ്‍ട്രോള്‍, അപ്രീലിയ എന്‍ജിന്‍ ബ്രേക്ക്, അപ്രീലിയ ക്രൂസ് കണ്‍ട്രോള്‍, 5 റൈഡിംഗ് മോഡുകള്‍ എന്നിവയാണ് ലഭിച്ചത്. അഞ്ച് റൈഡിംഗ് മോഡുകളില്‍ മൂന്നെണ്ണം നിരത്തുകളിലെ റൈഡിംഗ് സമയങ്ങളിലും മറ്റ് രണ്ടെണ്ണം ട്രാക്കുകളിലും ഉപയോഗിക്കാന്‍ കഴിയും.

5 ഇഞ്ച് ടിഎഫ്ടി സ്പ്ലിറ്റ് സ്‌ക്രീന്‍ ലേഔട്ട് ഇരു മോഡലുകളിലും സവിശേഷതയാണ്. മോട്ടോര്‍സൈക്കിളിലെ എല്ലാ ഇലക്ട്രോണിക് എയ്ഡുകളും ഇതുവഴി നിയന്ത്രിക്കാന്‍ സാധിക്കും. ഹാന്‍ഡില്‍ബാറില്‍ സ്വിച്ച്ഗിയര്‍ നല്‍കി. പ്രത്യേക ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണ്‍ പെയര്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  ബാങ്ക് ഓഫ് ബറോഡയ്ക്ക് 19,581 കോടി രൂപയുടെ അറ്റാദായം
Maintained By : Studio3