October 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പാചകവാതക വിലവര്‍ധന; മോദിയെ വിമര്‍ശിച്ച് പ്രിയങ്ക

1 min read

ന്യൂഡെല്‍ഹി: എല്‍പിജി വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞദിവസവും പാചക വാതകത്തിന് 25 രൂപ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്ത് പാചക വാതകത്തിന്‍റെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില സെഞ്ച്വറിയിലേക്കെത്തി. സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്ന ഈ സമയത്ത് മോദി സര്‍ക്കാര്‍ ശതകോടീശ്വരന്‍മായ സുഹൃത്തുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍തന്‍റെ ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഈ മാസം, പാചകവാതകത്തിന് വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 100 രൂപയുടെ വര്‍ധനവുണ്ടായി. ഏറ്റവും പുതിയ വര്‍ധനവിന് ശേഷം ഡെല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 794 രൂപയാണ് വില. ബുധനാഴ്ചവരെ ഇതകിന് 769 രൂപയായിരുന്നു, അവര്‍ വിശദീകരിക്കുന്നു.ഡിസംബറില്‍ സിലിണ്ടറുകളുടെ വില 100 രൂപ വീതം വര്‍ധിച്ചു.മൂന്ന് മാസത്തിനിടെ സിലിണ്ടര്‍ വിലയില്‍ 200 രൂപയാണ് വര്‍ധിച്ചത്. ഇത് ജനങ്ങള്‍ക്ക് താങ്ങാനാവുന്നതിനും അധികമാണ്-പ്രിയങ്ക പറഞ്ഞു.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

അതേസമയം എണ്ണ വിപണന കമ്പനികള്‍ ഇന്നലെയും നിരീക്ഷണ തന്ത്രം തുടര്‍ന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും റീട്ടെയില്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്നു. ഇതനുസരിച്ച് ന്യൂഡെല്‍ഹിയില്‍ പെട്രോളിന്‍റെ വില ലിറ്ററിന് 90.93 രൂപയും ഡീസലിന് ലിറ്ററിന് 81.32 രൂപയുമാണ്. കഴിഞ്ഞ 17 ദിവസങ്ങളില്‍ 13തവണ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്‍പതിന് ശേഷമുള്ള വര്‍ധനവില്‍ ഡെല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 3.98 രൂപയും ഡീസലിന് ലിറ്റര്‍ 4.19 രൂപയും ഉയര്‍ന്നു.

Maintained By : Studio3