ചന്ദ്രത്തേരേറിയ ടാറ്റ, വരുന്നത് വന്‍ പദ്ധതികള്‍
1 min readഎന്‍ ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്ത് എത്തിയിട്ട് നാല് വര്‍ഷം
ഇലക്ട്രിക് വാഹനങ്ങള്‍, ഡിജിറ്റല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ഇനി കൂടുതല്‍ ശ്രദ്ധ
106 ബില്യണ്‍ ഡോളറിന്‍റെ ബിസിനസ് ഗ്രൂപ്പില്‍ നിന്നും ഉടനെത്തും സൂപ്പര്‍ ആപ്പ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ ടാറ്റയുടെ തലപ്പത്തേക്ക് എന്‍ ചന്ദ്രശേഖരന്‍ എത്തിയിട്ട് നാളേക്ക് നാല് വര്‍ഷം. വിവാദങ്ങളുടെ നടുവില്‍ ടാറ്റയുടെ സാരഥ്യം സധൈര്യം ഏറ്റെടുത്ത് ഉയര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് നയിക്കാന്‍ ചന്ദ്ര എന്ന വിളിപ്പേരുള്ള എന്‍ ചന്ദ്രശേഖരന് സാധിച്ചു എന്നതാണ് ശ്രദ്ധേയം. ഗ്രൂപ്പ് കമ്പനികളെ പുതുതലത്തിലെത്തിക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിലാണ് അദ്ദേഹം. ടാറ്റ മോട്ടോഴ്സിലും ജാഗ്വാര്‍ ലാന്‍ഡ് റോവറിലും എല്ലാം അതിന്‍റെ പ്രതിഫലനങ്ങള്‍ കാണാം.
മാറുന്ന കാലത്തിനനുസരിച്ച് സഞ്ചരിക്കാന്‍ ചന്ദ്ര വിമുഖത കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ടാറ്റ ഇറക്കിയ പ്രസ്താവന വാര്‍ത്തയായിരുന്നു. 2025 ആകുമ്പോഴേക്കും ഓള്‍ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി ജാഗ്വാര്‍ മാറുമെന്നായിരുന്നു അത്. ബാറ്ററി നിര്‍മാണത്തിന് മാത്രമായി പ്ലാന്‍റുകള്‍ സജ്ജീകരിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.
ഇ-കൊമേഴ്സിലും വമ്പന്‍ പദ്ധതികളാണ് പണിപ്പുരയിലുള്ളത്. ഇതിന്‍റെ ഭാഗമായിട്ടാണ് ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പായ ബിഗ് ബാസ്കറ്റിനെ 9,100 കോടി രൂപയെന്ന മോഹവിലയിട്ട് സ്വന്തമാക്കാന്‍ ടാറ്റ തീരുമാനിച്ചതും.
സൂപ്പര്‍ ആപ്പ് വരും
കണ്‍സ്യൂമര്‍ ബിസിനസിനെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പിന് ടാറ്റ രൂപം നല്‍കുന്നത്. സൂപ്പര്‍ ആപ്പിന്‍റെ ഭാഗമായാണ് ബിഗ് ബാസ്ക്കറ്റിന്‍റെ ഏര്റെടുക്കലും.
തമിഴ്നാട്ടില്‍ മൊബീല്‍ കോംപണന്‍റ് മാനുഫാക്ച്ചറിംഗ് യൂണിറ്റ് തുടങ്ങാന്‍ 4700 കോടി രൂപ നീക്കിവെച്ചതായി ഫെബ്രുവരി 17നാണ് ടാറ്റ അറിയിച്ചത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ ഗ്രൂപ്പിന്‍റെ ഭാവി നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്കുള്ള ആറ് മേഖലകളില്‍ പ്രധാന മൂന്ന് മേഖലകളായി ചന്ദ്രശേഖരന്‍ ലിസ്റ്റ് ചെയ്യുന്നത് ഇലക്ട്രിക് വാഹനങ്ങളെയും ഡിജിറ്റല്‍ രംഗത്തെയും ഇലക്ട്രോണിക്സ് മേഖലയെയുമാണ്. ഹെല്‍ത്ത് കെയര്‍, പുനരുപയോഗ ഊര്‍ജം, ബാറ്ററി സ്റ്റോറേജ് തുടങ്ങിയവയാമ് മറ്റ് മേഖലകള്‍.
ചന്ദ്ര നേതൃത്വത്തിലേക്ക് വന്നപ്പോള്‍ ഗ്രൂപ്പിന്‍റെ ആകെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അനിശ്ചിതത്വത്തിലായിരുന്നു മിക്കവരും. അതിന് പുറമെ മിസ്ട്രിയുമായുള്ള നിയമ യുദ്ധങ്ങളും. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ അതി സങ്കീര്‍ണമായ നാല് വര്‍ഷങ്ങളാണ് ഒരു വിധ സമ്മര്‍ദങ്ങളുമില്ലാതെ ചന്ദ്ര ശേഖരന്‍ കൈകാര്യം ചെയ്തത്.