Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നോക്കിയ 5.4 വില്‍പ്പന ആരംഭിച്ചു  

ഫ്ളിപ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്  

കൊച്ചി: എച്ച്എംഡി ഗ്ലോബലിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 5.4 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഫ്ളിപ്കാര്‍ട്ട്, നോക്കിയ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. പോളാര്‍ നൈറ്റ്, ഡസ്‌ക് എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. 4 ജിബി റാം/ 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം/ 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിന് 15,499 രൂപയുമാണ് വില.

ജിയോ ഉപയോക്താക്കള്‍ക്ക് 4,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ ഇതോടൊപ്പം ലഭിക്കും. 349 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജില്‍ 2,000 രൂപയുടെ ഉടന്‍ കാഷ്ബാക്ക് ആകര്‍ഷകമാണ്. പങ്കാളികളില്‍ നിന്നുള്ള 2,000 രൂപയുടെ വൗച്ചറുകളും ആനൂകൂല്യങ്ങളില്‍ ഉള്‍പ്പെടും. പുതിയതും നിലവിലുള്ളതുമായ ജിയോ വരിക്കാര്‍ക്ക് ഈ ഓഫര്‍ ബാധകമായിരിക്കും.

  ഫിസാറ്റിൽ പത്തിലേറെ അന്തർദേശിയ ലാബുകൾക്ക് അനുമതി

ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന 48 മെഗാപിക്സല്‍ ക്വാഡ് കാമറ സവിശേഷതയാണ്. ഹോം മൂവികള്‍ക്കും വര്‍ക്ക് വീഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കുന്നതാണ് പ്രൊഫഷണല്‍ കളര്‍ ഗ്രേഡിംഗ് സഹിതം നവീന റെക്കോര്‍ഡിംഗ് ശേഷി. 60 എഫ്പിഎസാണ് വീഡിയോ റെക്കോര്‍ഡിംഗ് ശേഷി. രണ്ട് വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷനും മൂന്ന് വര്‍ഷം പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും നോക്കിയ 5.4 ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യയുള്ള ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസര്‍ കൂടുതല്‍ വേഗതയും കൂടുതല്‍ ബാറ്ററി ലൈഫും മികച്ച ഇമേജിംഗും വര്‍ധിച്ച പ്രകടനവും ഉറപ്പാക്കും. രണ്ട് ദിവസത്തെ ബാറ്ററി ലൈഫാണ് (4,000 എംഎഎച്ച്) മറ്റൊരു സവിശേഷത. കട്ടിയേറിയ പോളികാര്‍ബണേറ്റ് ബോഡിക്കൊപ്പം 6.39 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന് ലഭിച്ചത്. 16 എംപി ഫ്രണ്ട് കാമറ, ഓസോ സ്പേഷ്യല്‍ ഓഡിയോ എന്നിവയുമുണ്ട്.

  ശാസ്താംപാറ സാഹസിക ടൂറിസം ടെണ്ടര്‍ നടപടി ക്രമങ്ങള്‍

വീഡിയോഗ്രാഫര്‍മാര്‍ക്ക് അനുയോജ്യമായ തെരഞ്ഞെടുപ്പായിരിക്കും പുതിയ ഫോണ്‍. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ ലഘൂകരിക്കാന്‍ ഫാമിലി ലിങ്ക് ആപ്പ് സഹായിക്കും. ഫോണില്‍ ഡിജിറ്റല്‍ അടിസ്ഥാന നിയമങ്ങള്‍ സജ്ജീകരിക്കാനും അവയുടെ ഉപയോഗം നിരീക്ഷിക്കാനും ആപ്പ് സഹായിക്കും. ഇതിനുപുറമെ ഗൂഗിള്‍ അസിസ്റ്റന്റിലൂടെയും സഹായം തേടാം. ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകളും ആന്‍ഡ്രോയ്ഡ് അപ്ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നതാണ് നോക്കിയ സ്മാര്‍ട്ട്ഫോണ്‍. 2020 ലെ ബ്രാന്‍ഡ് ട്രസ്റ്റ് റാങ്കിംഗില്‍ നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ ഒന്നാം സ്ഥാനത്തായിരുന്നു.

  കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഉഷസ് പിന്തുണ

തിരക്കേറിയ ആധുനിക ജീവിതത്തിന്റെ ആവശ്യകതകള്‍ മനസ്സിലാക്കിയാണ് നോക്കിയ 5.4 നിര്‍മിച്ചിരിക്കുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു. ഏറെ സവിശേഷതകളോടെ എത്തുന്ന നോക്കിയ 5.4 തികഞ്ഞ കൂട്ടാളിയാകുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Maintained By : Studio3