ടെലികോം മേഖലയ്ക്കുള്ള 12,000 കോടിയുടെ പിഎല്‍ഐ സ്കീമിന് അനുമതി
1 min readഇന്ത്യയെ ഉല്‍പ്പാദന ശക്തികേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി രവി ശങ്കര്‍ പ്രസാദ്
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ടെലികോം എക്യുപ്മെന്‍റ് മാനുഫാക്ച്ചറിംഗിനുള്ള 12,195 കോടി രൂപയുടെ ഉല്‍പ്പാദന അനുബന്ധ ആനുകൂല്യ (പിഎല്‍ഐ-പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്‍റീവ്) പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതായി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ബുധനാഴ്ച്ച വ്യക്തമാക്കി. ഉല്‍പ്പാദനത്തിന്‍റെ ആഗോള പവര്‍ഹൗസായാണ് ഇന്ത്യയെ സര്‍ക്കാര്‍ പൊസിഷന്‍ ചെയ്യുന്നതെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അന്തരീക്ഷം വലിയ തോതില്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 2,44,200 കോടി രൂപയുടെ ടെലികോം എക്യുപ്മെന്‍റ് ഉല്‍പ്പാദനത്തിലേക്ക് ഇത് വഴിവെക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റ് കംപ്യൂട്ടറുകളുടെയും നിര്‍മാണം വ്യാപകമായി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പിഎല്‍ഐ പദ്ധതി ഉടന്‍ തന്നെ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം പിഎല്‍ഐ സ്കീം പ്രഖ്യാപിച്ചത്. ഇന്ത്യയെ ഉല്‍പ്പാദന ഹബ്ബാക്കി മാറ്റുന്നതിന് ഇത് സഹായിക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമായ ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ത്ഥ്യമാകുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായും ഇത് വിലയിരുത്തപ്പെടുന്നു.