January 15, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒമാന്റെ എണ്ണ-ഇതര സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 1.5 ശതമാനം വളര്‍ച്ച നേടും

1 min read

ധനകാര്യ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നതോടെ രാജ്യത്തെ എണ്ണ-ഇതര ജിഡിപിയില്‍ അഞ്ച് വര്‍ഷത്തിനിടെ നാല് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും അന്താരാഷ്ട്ര നാണ്യനിധി


മസ്‌കറ്റ്: ഒമാന്റെ എണ്ണ-ഇതര ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) ഊ വര്‍ഷം 1.5 ശതമാനം വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ധനകാര്യ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പാക്കിയാല്‍ 2026ഓടെ എണ്ണ-ഇതര ജിഡിപിയില്‍ നാല് ശതമാനം വളര്‍ച്ച നേടാന്‍ ഒമാന് സാധിക്കുമെന്നും ഐഎംഎഫ് നിരീക്ഷിച്ചു.

എണ്ണ-ഇതര വരുമാനം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനായി പൊതുമേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും നിരവധി ധനകാര്യ പദ്ധതികള്‍ക്ക് ഒമാന്‍ തുടക്കമിട്ടു. ഇത് ഇടക്കാലത്ത് ഒമാന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്ന് ഐഎംഎഫ് പറഞ്ഞു. എങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ വളര്‍ച്ചയെ ബാധിക്കുമെന്നും ഐഎംഎഫ് സൂചിപ്പിച്ചു.

  യുടിഐ മിഡ് ക്യാപ് ഫണ്ട്: ആസ്തികള്‍ 11,990 കോടി രൂപ കടന്നു

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും എണ്ണവിലത്തകര്‍ച്ചയും സൃഷ്ടിച്ച ഇരട്ട ആഘാതം കഴിഞ്ഞ വര്‍ഷം ഒമാന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. മൊത്തത്തിലുള്ള ജിഡിപിയില്‍ 6.4 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായത്. എണ്ണ-ഇതര ജിഡിപിയും 10 ശതമാനത്തോളം ചുരുങ്ങി. എണ്ണയെ അടിസ്ഥാനമാക്കിയുള്ള ജിഡിപിയും നേരിയ ഇടിവ് രേഖപ്പെടുത്തി.

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 2019ലെ 5.4 ശതമാനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം 10 ശതമാനമായി വര്‍ധിച്ചു. എണ്ണക്കയറ്റുമതിയിലുള്ള ഇടിവാണ് ഇതിന് കാരണം. വിദേശ നാണ്യ കരുതല്‍ ശേഖരവും 15 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ആറര മാസത്തെ ഇറക്കുമതി മൂല്യത്തിന് തുല്യമാണിത്. മൊത്തത്തില്‍ ധനക്കമ്മി 10.6 ശതമാനം ഉയര്‍ന്ന് ജിഡിപിയുടെ 17.3 ശതമാനമായി. കടപ്പത്രം ഇറക്കിയും നിക്ഷേപങ്ങളും സോവറീന്‍ ഫണ്ടുകളും പിന്‍വലിച്ചും സ്വകാര്യവല്‍ക്കരണത്തിലൂടെയുമാണ് ഒമാന്‍ ഈ വിടവ് നികത്തിയത്. ഇതുമൂലം സര്‍ക്കാരിന്റെ കടബാധ്യത ജിഡിപിയുടെ 81 ശതമാനമായി ഉയര്‍ന്നതായി ഐഎംഎഫ് പറഞ്ഞു. 2019ല്‍ ഇത് ജിഡിപിയുടെ 60 ശതമാനമായിരുന്നു.

  വിദ്യ വയേഴ്‌സ് ഐപിഒ

പലിശ രഹിത അടിയന്തര വായ്പകള്‍, നികുതിയിളവ്, ഫീസിളവ്, നികുതി തവണകളായി അടയ്ക്കാനുള്ള സൗകര്യം, ജോലി നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് വേണ്ടി ജോലി സുരക്ഷ ഫണ്ട് തുടങ്ങി സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഒമാന്‍ നിരവധി സാമ്പത്തിക നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന് പുറമേ ഒമാന്‍ കേന്ദ്രബാങ്കും നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു.

Maintained By : Studio3