ബാങ്കുകളുടെ മൊത്ത നിഷ്ക്രിയാസ്തി സെപ്റ്റംബറോടെ 13.5% ആകും: ആര്‍ബിഐ റിപ്പോര്‍ട്ട്.
1 min readബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 2021 സെപ്റ്റംബറോടെ 13.5 ശതമാനമായി കുത്തനെ ഉയരുമെന്ന് റിസര്‍വ് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട്. കടുത്ത സമ്മർദ്ദ സാഹചര്യങ്ങളിൽ ഇത് കയും 14.8 ശതമാനം വരെയാകാം. 2019-20 ഇതേ കാലയളവിൽ 7.5 ശതമാനം ആയിരുന്ന സ്ഥാനത്താണിത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച റെഗുലേറ്ററി ഇളവുകളില്‍ നിന്ന് ബാങ്കുകൾ തിരിച്ചുപോകുകയും അവരുടെ മൂലധന നിലകൾ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സാമ്പത്തിക കാഴ്ചപ്പാട് സംബന്ധിച്ച അസ്ഥിരതയും മറ്റ് അനിശ്ചിചതത്വങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ള അനുപാതങ്ങൾ രേഖീയമല്ലാത്ത രീതിയില്‍ മാറാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ ആമുഖത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇങ്ങനെ കുറിച്ചു: “സാമ്പത്തിക ആസ്തികളുടെ സമ്മര്‍ദത്തിലുള്ള മൂല്യനിർണ്ണയം സാമ്പത്തിക സ്ഥിരതയ്ക്ക് അപകടമുണ്ടാക്കുന്നു. പരസ്പരബന്ധിതമായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ ബാങ്കുകളും സാമ്പത്തിക ഇടനിലക്കാരും ഈ അപകടസാധ്യതകളെക്കുറിച്ചും സ്പിൽഓവറുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ”