Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഈജിപ്ത് 3.75 ബില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റു

1 min read

കെയ്‌റോ: ഈജിപ്ത് 3.75 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അന്താരാഷ്ട്ര കടപ്പത്രങ്ങള്‍ വിറ്റു. മൂന്ന് ഘട്ടങ്ങളിലായി നടന്ന ഇടപാടുകളിലൂടെ അഞ്ച് വര്‍ഷ കാലാവധിയുള്ള 750 മില്യണ്‍ ഡോളറിന്റെ കടപ്പത്രവും 10 വര്‍ഷ കാലാവധിയുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കടപ്പത്രവും 40 വര്‍ഷം കാലാവധിയുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കടപ്പത്രവുമാണ് ഈജിപ്ത് അന്താരാഷ്ട്ര വിപണിയില്‍ വിറ്റതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇവയുടെ പലിശ നിരക്കുകള്‍ യഥാക്രമം 3.875 ശതമാനം, 5.875 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ്.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈജിപ്തിന്റെ ആദ്യ കടപ്പത്ര വില്‍പ്പനയും 40 വര്‍ഷം കാലാവധിയിലുള്ള രണ്ടാമത്തെ കടപ്പത്ര വില്‍പ്പനയുമാണിത്. ഫണ്ടിംഗ് സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും ദീര്‍ഘകാല വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈജിപ്ത് കടപ്പത്രങ്ങള്‍ ഇറക്കിത്തുടങ്ങിയത്. 2019ല്‍ നടത്തിയ ആദ്യ വില്‍പ്പനയില്‍ 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കടപ്പത്രമാണ് രാജ്യം പുറത്തിറക്കിയത്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് ഈജിപ്ത് സമ്പദ് വ്യവസ്ഥ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് മായിത് വ്യക്തമാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ടൂറിസം വരുമാനത്തില്‍ 2.16 ശമാനം ഇടിവുണ്ടായെന്നും 23 ലക്ഷം ആളുകള്‍ക്ക് പകര്‍ച്ചവ്യാധി മൂലം തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഈജിപ്തിലെ കേന്ദ്രബാങ്ക് ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം

പകര്‍ച്ചവ്യാധി മൂലം പല രാജ്യങ്ങള്‍ക്കും നിക്ഷേപകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് പറഞ്ഞ പലിശ ലഭ്യമാക്കാന്‍ ഈജിപ്തിന് കഴിഞ്ഞതായി ധനകാര്യ മന്ത്രി അവകാശപ്പെട്ടു. നിരവധി കോവിഡ്-19 വാക്‌സിനുകള്‍ പുറത്തിറങ്ങിയത് അന്താരാഷ്ട്ര വിപണിയില്‍ ശുഭാപ്തി വിശ്വാസം വര്‍ധിപ്പിച്ചുവെന്നും ഇതുമൂലം പുതിയ കടപ്പത്രങ്ങള്‍ക്ക് 16.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അപേക്ഷകള്‍ വന്നതായും മായിത് പറഞ്ഞു. പറഞ്ഞ വിലയേക്കാള്‍ 4.4 ഇരട്ടി അധികമാണിത്.

ആരോഗ്യമേഖലയിലെ ആവശ്യങ്ങള്‍ക്കും സാമൂഹിക സുരക്ഷ, മാനവ വികസന പദ്ധതികള്‍, ധനകാര്യ ഉത്തേജന പാക്കേജ് എന്നിവയ്ക്ക് വേണ്ടിയാണ് പുതിയ കടപ്പത്രങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.

  സിഎസ്ബി ബാങ്കിന് 567 കോടി രൂപ അറ്റാദായം
Maintained By : Studio3