10.4 കോടി കവിഞ്ഞ് കോവിഡ് ബാധിതർ മരണം 22 ലക്ഷം പിന്നിട്ടു
1 min readരോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയാണ് മുമ്പിൽ. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും യഥാക്രമം 26,554,204ഉം 450,680ഉം ആണ്.
വാഷിംഗ്ടൺ: ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 104,358,117 ആയി. മരണസംഖ്യ 2,267,768 പിന്നിട്ടു. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയാണ് ലോകത്തിലെ കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയാണ് മുമ്പിൽ. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും യഥാക്രമം 26,554,204ഉം 450,680ഉം ആണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യയിൽ ആകെ 10,777,284 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അതേസമയം അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബ്രസീസിലാണ്. 227,563 കോവിഡ് മരണങ്ങളാണ് ബ്രസീലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. മെക്സികോ (161,240), ഇന്ത്യ (154,596) എന്നീ രാജ്യങ്ങളിലാണ് പിന്നീട് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പത്ത് ലക്ഷത്തിലധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങൾ ഇവയാണ്.ബ്രസീൽ (9,339,420), യുകെ(3,882,972), റഷ്യ(3,858,367), ഫ്രാൻസ് (3,310,051), സ്പെയിൻ (2,883,465), ഇറ്റലി (2,583,790), തുർക്കി (2,501,079), ജർമ്മനി (2,252,504), കൊളമ്പിയ (2,125,622), അർജന്റീന (1,952,744), മെക്സികോ (1,886,245), പോളണ്ട് (1,527,016), ദക്ഷിണാഫ്രിക്ക (1,463,016), ഇറാൻ (1,438,286), യുക്രൈൻ (1,270,001), പെറു(1,149,764), ഇന്തോനേഷ്യ (1,111,671), ചെക്ക് റിപ്പബ്ലിക് (1,003,657) നെതർലൻഡ് (1,003,010).