ജലവിതരണം സാര്‍വത്രികമാക്കാന്‍ പദ്ധതി
സാര്‍വത്രിക ആരോഗ്യം കൈവരിക്കുന്നതിനുള്ള ചവിട്ടുപടിയായി ലോകാരോഗ്യ സംഘടന ശുദ്ധമായ വെള്ളം, ശുചിത്വം, ശുദ്ധമായ അന്തരീക്ഷം എന്നിവയെ മുന്നോട്ടുവെക്കുന്നതിന്റെ പ്രാധാന്യത്തില്‍ ഊന്നി ബജറ്റില്‍ ചില ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി.
ജല്‍ ജീവന്‍ മിഷന്‍ (അര്‍ബന്‍) സമാരംഭിക്കും. 2.86 കോടി ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ക്കും 4,378 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സാര്‍വത്രിക ജലവിതരണം ഉറപ്പാക്കാന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു.
500 അമൃത് നഗരങ്ങളിലെ ദ്രവ മാലിന്യ സംസ്‌കരണവും ലക്ഷ്യമിടുന്നു. 2,87,000 കോടി രൂപ ചെലവിട്ട് 5 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.