ഭവന വാങ്ങല്‍ അഫോഡബിള്‍ വിഭാഗത്തിലെ ആനുകൂല്യം 1 വര്‍ഷം കൂടി
നിര്‍മാണം പൂര്‍ത്തിയായ ഭവനങ്ങള്‍ വാങ്ങുന്നതിന് നല്‍കുന്ന ആനുകൂല്യങ്ങളുടെ സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി. അഫോഡബിള്‍ വിഭാഗത്തിലുള്ള വീടുകള്‍ വാങ്ങുന്നതിലെ 1.5 ലക്ഷം രൂപയുടെ കിഴിവ് ആനുകൂല്യം ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് കൂടി ലഭ്യമാകും.
നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, റെറ ആക്റ്റ് തുടങ്ങിയവ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണം പൂര്‍ത്തിയായ ഭവനങ്ങളുടെ വില്‍പ്പനയില്‍ ഡെവലപ്പര്‍മാരെ കൂടി കണക്കിലെടുത്തുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കിയത്. 2020ലെ പുതിയ ഭവന അവതരണങ്ങളില്‍ 50 ശതമാനവും അഫോഡബിള്‍ വിഭാഗത്തിലായിരുന്നു.