ബൗദ്ധിക സ്വത്ത് ചട്ടങ്ങളില്‍ ഇളവ് വേണമെന്ന് ഇന്ത്യ
1 min readകോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ആഗോള ബൗദ്ധിക സ്വത്തവകാശ നിയമങ്ങളില്‍ താല്‍ക്കാലിക ഇളവ് വേണമെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടു.
മരുന്നുകള്‍, വൈദ്യോപകരണങ്ങള്‍, വാക്‌സിനുകള്‍ എന്നിവയുടെ സുഗമമായ ഒഴുക്കിന് ഇത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയും ഇന്ത്യക്കൊപ്പം ഈ നിര്‍ദേശം ഡബ്ല്യുടിഒയ്ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്.
സങ്കുചിത താല്‍പ്പര്യങ്ങളില്‍ നിന്ന് ഉണരേണ്ട സമയമാണിതെന്ന് ഡബ്ല്യുടിഒ മന്ത്രിതല യോഗത്തില്‍ സംസാരിക്കവേ കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു.