1000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായി ഹൈദരാബാദില്‍ മാസ് മ്യൂച്വലിന്‍റെ ആഗോള കപ്പാസിറ്റി സെന്‍റര്‍
1 min readയുഎസ് ആസ്ഥാനമായുള്ള ഇൻഷുറൻസ് കമ്പനിയായ മാസ് മ്യൂച്വൽ 1,000 കോടി രൂപയുടെ പ്രാരംഭ മുതൽമുടക്കിൽ ഹൈദരാബാദിൽ ആഗോള ശേഷി കേന്ദ്രം ആരംഭിക്കും. തെലങ്കാനയിലെ വ്യവസായ വിവര സാങ്കേതിക മന്ത്രി കെ.ടി. രാമ റാവുവാണ് തിങ്കളാഴ്ച ഈ വാർത്ത പങ്കുവച്ചത്. “ഒരു മുന്‍നിര ഫോർച്യൂൺ -500 കമ്പനിയെ സ്വാഗതം ചെയ്യുന്നതിനേക്കാൾ മികച്ചരീതിയില്‍ എങ്ങനെയാണ് ഈ വാരം തുടങ്ങാനാകുക,” രാമ റാവു ട്വീറ്റ് ചെയ്തു. ആയിരം കോടി രൂപയോളം പ്രാഥമിക നിക്ഷേപമായി യുഎസിന് പുറത്ത് മുതല്‍മുടക്കുന്ന കമ്പനിയുടെ ആദ്യ കേന്ദ്രമാകും ഇതെന്ന് മന്ത്രി പറഞ്ഞു.
മാസാച്യൂസെറ്റ്സ് മ്യൂച്വൽ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നതിന്‍റെ ചുരുക്കമാണ് മാസ്‍മ്യൂച്വല്‍. ലൈഫ് ഇൻഷുറൻസ്, ഡിസ്എബിലിറ്റി ഇന്‍കം ഇൻഷുറൻസ്, ദീർഘകാല പരിചരണ ഇൻഷുറൻസ്, റിട്ടയര്‍മെന്‍റ് പ്ലാനുകള്‍, ആന്വിറ്റികൾ എന്നിവ പോലുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾ മാസ് മ്യൂച്വൽ നൽകുന്നു. ഹൈദരാബാദ് ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) മേഖലയുടെ ഒരു പ്രധാന കേന്ദ്രമായി ഉയർന്നുവരുന്നതിന്‍റെ കൂടി അടയാളമാണ് ഈ പുതിയ നിക്ഷേപമെന്നാണ് വിലയിരുത്തപ്പെടുന്നത്.