ആര്‍ഡീ ഇന്‍ഡസ്ട്രീസ് ഐപിഒയ്ക്ക്

മുംബൈ: പാരസ്ഥിതിക ഉത്തരവാദിത്തത്തോടെ എന്‍ഡ് ഓഫ് ലൈഫ് (ഇഒഎല്‍) ഊര്‍ജ സംഭരണ ഉല്‍പ്പന്നങ്ങളുടെയും നോണ്‍-ഫെറസ് സ്ക്രാപ്പുകളുടെയും വീണ്ടെടുപ്പ്, പുനരുപയോഗം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഡീ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ രണ്ടു രൂപ മുഖവിലയുള്ള 37,650,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാന്‍റോമത്ത് ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യൂ ബാങ്കര്‍.