സ്വര്‍ണ്ണം വീണ്ടും തിളങ്ങുന്നു

- രവികുമാര്‍ ത്ധാ
എംഡി. & സിഇഒ., എല്‍ഐസി മ്യൂച്വല്‍ ഫണ്ട്
2020 വരെ ഏതാണ്ട് പത്തു വര്‍ഷക്കാലം മിക്ക നിക്ഷേപകരുടേയും മനസിലുണ്ടായിരുന്ന ചോദ്യം സ്വര്‍ണ്ണ വില ഔണ്‍സിന് 2000 ഡോളര്‍ എന്ന പരിധി മറി കടക്കുമോ എതായിരുന്നു. 2020 വരെ രണ്ടു ദശാബ്ദക്കാലം സ്വര്‍ണ്ണ വില ഈ പരിധിക്കു താഴെത്തന്നെ നില കൊണ്ടു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വര്‍ണ്ണത്തിന്റെ മികച്ച പ്രകടനത്തിന്റെ കഥയാണ് എല്ലാ ധനകാര്യ പത്രങ്ങള്‍ക്കും പറയാനുള്ളത്. ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുമ്പോഴും 2025ലുടനീളം ഓരോ മാസവും സ്വര്‍ണ്ണം നിക്ഷേപകരെ ആകര്‍ഷിച്ചു വരികയാണ്. ഹ്രസ്വകാലയളവില്‍ ഇതങ്ങനെ തന്നെ തുടരുകയും ചെയ്യും. ശരാശരി നിക്ഷേപകനെ ഉലയ്ക്കുന്നതാണ് ഈ അനിശ്ചിതത്വം. സ്വര്‍ണ്ണക്കുതിപ്പിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള വഴി ഇടിഎഫുകളില്‍ (എക്‌സ്‌ചേഞ്ച്് ട്രേഡഡ് ഫണ്ടുകള്‍), പ്രത്യേകിച്ച് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുക എന്നതാണ്.
ഗോള്‍ഡ് ഇടിഎഫുകളിലെ കുതിപ്പിനു കാരണം
സ്വര്‍ണ്ണത്തിന്റെ ഇപ്പോഴത്തെ ലാഭ സാധ്യതയും ആധുനിക സാമ്പത്തിക ഉപകരണങ്ങളുടെ വഴക്കവും വിളക്കിച്ചേര്‍ക്കുന്നു ഗോള്‍ഡ് ഇടിഎഫുകള്‍. ആഗോള അനിശ്ചതത്വത്തെക്കുറിച്ചുള്ള അറിവോടെ തന്നെ സ്വര്‍ണ്ണക്കുതിപ്പില്‍ പങ്കു ചേരാന്‍ നിക്ഷേപകര്‍ക്ക് ഇത് മികച്ച അവസരം സൃഷ്ടിക്കുന്നു. കഴിഞ്ഞ 6 മാസമായി സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023ല്‍ ഇത് നേരെ തിരിച്ചായിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ 6 മാസങ്ങളില്‍ 5 മാസവും ഗോള്‍ഡ് ഇടിഎഫുകളിലൂടെയാണ് ഏറ്റവും കൂടുതല്‍ വരവുണ്ടായതെന്ന് ലോക ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു. സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും പോര്‍ട്‌ഫോളിയോകളില്‍ സ്വര്‍ണ്ണത്തിന്റെ സ്ഥാനം നിര്‍ണ്ണായകമായി വര്‍ധിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം ഏഷ്യന്‍ നിക്ഷേപകരാണ് ആഗോള തലത്തില്‍ ഇടിഎഫ് നിക്ഷേപകരില്‍ 28 ശതമാനവും. എഎംഎഫ്‌ഐ (അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ) യുടെ 2025 ജൂണിലെ രേഖകളനുസരിച്ച് പാസീവ് ഫണ്ടുകളുടെ വിഭാഗത്തില്‍ 2,081 കോടി രൂപയുടെ നിക്ഷേപം ഇടിഎഫ് ഫണ്ടുകളിലൂടെയാണ്. സമകാലിക ആഗോള സാഹചര്യത്തിലെ റിസ്‌കുകളോടുള്ള നിക്ഷേപകരുടെ മനോഭാവം കൂടിയാണ് ഇതു കാണിക്കുത്. ഈ താല്‍പര്യത്തിന് ധാരാളം അടിയൊഴുക്കുകളുണ്ട്. ഒന്നാമതായി കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരം എന്ന നിലയില്‍ സ്വര്‍ണ്ണം കൂടുതലായി വാങ്ങുന്നത് അതിന്റെ ദീര്‍ഘ കാല മൂല്യം കൂടുതല്‍ ഭദ്രമാക്കി. സാമ്പത്തിക സാഹചര്യങ്ങളെത്തുടര്‍ന്ന് ഇക്വിറ്റികളുടെ വിപണി മൂല്യം സമ്മര്‍ദ്ദത്തിലാവുകയും സാമ്പത്തിക മേഖലയില്‍ പ്രശ്‌നങ്ങള്‍ നില നില്‍ക്കുകയും പലിശ നിരക്കു കുറയ്ക്കാനുള്ള മുറവിളികള്‍ ഉയരുകയും ചെയ്തതാണ് രണ്ടാമത്തെ കാരണം.
പുതുകാല പോര്‍ട് ഫോളിയോ വൈവിധ്യവല്‍ക്കരണത്തിന് ഏറ്റവും അനുയോജ്യം ഇടിഎഫുകള്‍
പോര്‍്ട്‌ഫോളിയോ എന്ന ആശയത്തില്‍ സ്വര്‍ണ്ണത്തിന് എന്നും നിര്‍ണ്ണായക സ്ഥാനമുണ്ടായിരുന്നു. ഇക്വിറ്റികള്‍, സ്ഥിര നിക്ഷേപം തുടങ്ങിയ പരമ്പരാഗത ആസ്തി വര്‍ഗങ്ങളുമായുള്ള അതിന്റെ കുറഞ്ഞ പരസ്പര ബന്ധം വിപണിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കവചം തീര്‍ക്കുന്നു. ആഗോള ഓഹരികള്‍ ഇരട്ട അക്കത്തില്‍ നഷ്ടം രേഖപ്പെടുത്തിയ 2022ല്‍ സ്വര്‍ണ്ണം അതിന്റെ മൂല്യം നില നിര്‍ത്തി, മികച്ച ഉദാഹരണമായിത്തീരുകയും ചെയ്തു. സാമ്പത്തിക സൂചികകളിലെ സങ്കീര്‍ണ്ണതകള്‍ കാരണം 2025ല്‍ സ്വര്‍ണ്ണത്തിന്റെ പങ്ക് കൂടുതല്‍ പ്രാധാന്യമാര്‍ജ്ജിച്ചിരിക്കുന്നു. ഉല്‍പാദനം വര്‍ധിക്കാതെയുള്ള നാണയപ്പെരുപ്പം, കറന്‍സിയുടെ ചാഞ്ചാട്ടങ്ങള്‍, തുടരുന്ന മേഖലാ സംഘര്‍ഷങ്ങള്‍ എന്നിവ സൃഷ്ടിച്ച ആഗോള പരിസ്ഥിതിയില്‍ ആസ്തി വിന്യാസം സംബന്ധിച്ച തീരുമാനങ്ങള്‍ തുടര്‍ച്ചയായി പരിശോധനാ വിധേയമാക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ ഇടിഫുകള്‍ പണ ലഭ്യതയും സുതാര്യതയും ഉറപ്പാക്കുന്നു. ഇടിഎഫുകള്‍ എന്ന നിലയില്‍ യഥാര്‍ത്ഥ വിലയ്ക്കാണ് അവ എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യപ്പെടുന്നത്. പ്രവേശനവും പുറത്തു പോകലും തികച്ചും അനായാസം. ഇതെല്ലാം യുവ നിക്ഷേപകര്‍ക്കും പോര്‍ട്‌ഫോളിയോയില്‍ ഊര്‍ജ്ജ്വസലത നില നിര്‍ത്തുന്നവര്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നു.
ഇക്കാലത്തെ ആസ്തി മിശ്രണത്തില്‍ സ്വര്‍ണ്ണത്തിന്റെ പങ്ക്
സ്വര്‍ണ്ണ വില 2025 ജൂലൈ മാസം ഔണ്‍സിന് 3,332.18 ഡോളര്‍ എന്ന ഉയരത്തിലെത്തി. ഇന്ത്യയില്‍ വില പവന് ഒരു ലക്ഷം ആയാല്‍ അത്ഭുതത്തിനവകാശമില്ല. ആഭരണ വ്യാപാരികള്‍ വരാനിരിക്കുന്ന ഉത്സവ കാലത്തിനായി കാത്തിരിക്കയാണ്. ഇവിടെയാണ് ഇടിഎഫുകളുടെ പ്രസക്തി. ഡിജിറ്റല്‍ ലോകത്ത് വഹരിക്കുന്ന യുവ നിക്ഷേപകര്‍ ഇടിഎഫുകള്‍ പോര്‍്ട്‌ഫോളിയോയിലുള്‍പ്പെടുത്തി കൂടുതല്‍ ജനപ്രിയമാക്കി മാറ്റിയിട്ടുണ്ട്. ചെറുകിട നിക്ഷേപകര്‍ സ്വര്‍ണ്ണം കൈമാറ്റത്തില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴാണിത്. സ്വര്‍ണ്ണക്കുതിപ്പിനെ ത്തുടര്‍ന്നുണ്ടായ ഇടിഎഫ് നിക്ഷേപ പ്രവണത കേവലം യാദൃശ്ചികമല്ല. അസ്ഥിരതകളില്‍ കവചമായി മാത്രമല്ല, ഭദ്രതയും പ്രതിരോധ ശേഷിയുമുള്ള നിക്ഷേപമായും അവ പ്രയോജനപ്പെടും എന്നതുകൊണ്ടു കൂടിയാണ്. പത്തു വര്‍ഷത്തോളം സ്വര്‍ണ്ണ വില ഔണ്‍സിന് 2000 ഡോളറില്‍ താഴെ വന്നിട്ടില്ല. എന്നാല്‍ ട്രേഡിംഗിന്റെ വ്യാപ്തിയും നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇടിഎഫുകളുടെ ജന പ്രീതി ശക്തമാണെു സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അഞ്ചുമാസം കൂടി അവശേഷിക്കേ, അനിശ്ചിതത്വങ്ങളും, വ്യാപാര യുദ്ധങ്ങളും, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും തുടരുക തന്നെയാണ്. സ്വര്‍ണ്ണം വാഗ്ദാനം ചെയ്യുന്നത് സുരക്ഷിത ആസ്തി പദവി മാത്രമല്ല, പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള പ്രധാന ഉപാധി കൂടിയാണ്. സാധാരണ നിക്ഷേപകന് ഇത് വലിയ പ്രതീക്ഷയാണ്. കാര്യ വിവരമുള്ള നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഇടിഎഫ് സ്വര്‍ണ്ണ നിക്ഷേപത്തിനുള്ള പ്രായോഗിക പദ്ധതിയാണ്. ആധുനിക നിക്ഷേപകന്റെ ബോധത്തിനനുയോജ്യമായാണ് ഇടിഎഫിന്റെ രൂപ കല്‍പന. കൈകാര്യം ചെയ്യാനുള്ള എളുപ്പം, വളര്‍ച്ച, സുരക്ഷിതത്വം എന്നീ ഘടകങ്ങളാണ് അവര്‍ പ്രധാനമായും പരിഗണിക്കുക.
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ശ്രദ്ധയോടെ വായിച്ചു മനസിലാക്കുക)