പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് ഐപിഒയ്ക്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി-ബ്രാന്‍ഡ് ആഡംബര ഫാഷന്‍ പ്ലാറ്റ്ഫോമുകളിലൊന്നും പെര്‍ണിയാസ് പോപ്പ്-അപ്പ് ഷോപ്പിന്‍റെ മാതൃകമ്പനിയുമായ പര്‍പ്പിള്‍ സ്റ്റൈല്‍ ലാബ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള, 660 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ്ചെയ്യും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.