August 19, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍: കെഎസ്‌യുഎം വര്‍ക്ക് ഷോപ്പ്

1 min read

തിരുവനന്തപുരം: എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓഗസ്റ്റ് 25 ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസു (എന്‍.എ.ബി.എല്‍) മായി സഹകരിച്ച് ‘എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനും അതിന്‍റെ നേട്ടങ്ങളും’ എന്ന വിഷയത്തില്‍ ടെക്നോപാര്‍ക്കിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓഫീസിലാണ് പരിപാടി. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍റെ പ്രാധാന്യം, അതിന്‍റെ പ്രവര്‍ത്തനം, ഗുണനിലവാരത്തിനും ആഗോള അംഗീകാരത്തിനും അത് കൊണ്ടുവരുന്ന നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട്ടപ്പുകള്‍, ലബോറട്ടറികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, റെഗുലേറ്ററി ബോഡികള്‍ എന്നിവയ്ക്ക് അവബോധമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ വിശ്വാസ്യതയും പ്രവര്‍ത്തന കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതെങ്ങനെയെന്നും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ അവസരങ്ങള്‍ തുറക്കുന്നതെങ്ങനെയെന്നും വിദഗ്ധരില്‍ നിന്ന് പങ്കാളികള്‍ക്ക് ഉള്‍ക്കാഴ്ച ലഭിക്കും. പരിപാടിയുടെ രജിസ്ട്രേഷന്‍ സൗജന്യമാണ്. സീറ്റുകള്‍ പരിമിതം. താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം: ksum.in/NABL

  ആര്‍എസ്ബി റീട്ടെയില്‍ ഇന്ത്യ ഐപിഒ
Maintained By : Studio3