January 25, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മള്‍ട്ടി അസെറ്റ് ഫണ്ട് ഓഫറുമായി എല്‍ഐസി മ്യൂച്വല്‍ ഫണ്ട്

കൊച്ചി: പ്രമുഖ ഫണ്ട് ഹൗസുകളിലൊന്നായ എല്‍ഐസി മ്യൂച്വല്‍ ഫണ്ട് ബഹുവിധ ആസ്തികള്‍ക്കായി മള്‍ട്ടി അസെറ്റ് അലോക്കേഷന്‍ ഫണ്ട് ആരംഭിച്ചു. ഓഹരികളിലും കടപ്പത്രങ്ങളിലും സ്വര്‍ണത്തിലും നിക്ഷേപിക്കാവുന്ന മള്‍ട്ടി അസെറ്റ് ഫണ്ടുകളാണ് എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കിയിരിക്കുന്നത്. ഇന്നലെ (ജനുവരി 24) പുറത്തിറക്കിയ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഫെബ്രുവരി 7 ന് അവസാനിക്കും. വൈവിധ്യമാര്‍ന്ന ആസ്തികളില്‍ നിക്ഷേപിച്ച് ദീര്‍ഘ കാല മൂലധന ലാഭം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് ഓഹരികളിലും അനുബന്ധ പദ്ധതികളിലും കടപ്പത്രങ്ങളിലും സ്വര്‍ണ്ണ ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ കഴിയും. 65 ശതമാനം നിഫ്റ്റി 500 കമ്പനികളിലും 25 ശതമാനം നിഫ്റ്റിയുടെ സംയുക്ത കടപ്പത്ര സൂചികയിലും 10 ശതമാനം ആഭ്യന്തര സ്വര്‍ണ്ണ വിലയിലുമാണ് നിക്ഷേപിക്കുക. നിഖില്‍ രുംഗ്ത, സുമിത് ഭട്‌നഗര്‍, പാട്രിക് ഷ്‌റോഫ് എന്നിവര്‍ ഫണ്ട് മാനേജര്‍മാരായ പദ്ധതി 2025 ഫെബ്രുവരി 18മുതല്‍ വീണ്ടും തുടര്‍ച്ചയായ വില്‍പനയ്‌ക്കെത്തും. ഒരേ ആസ്തിയില്‍ തന്നെ നിക്ഷേപിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്നതിനാല്‍ ബഹുവിധ ആസ്തി അലോക്കേഷന്‍ ഫണ്ടുകള്‍ കൂടുതല്‍ ജനപ്രിയമാവുകയാണെന്ന് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആര്‍.കെ. ഝാ നിരീക്ഷിച്ചു. ഓഹരികളുടെ ഊര്‍ജ്ജവും വരുമാന വളര്‍ച്ചയ്ക്കായി കടപ്പത്രങ്ങളും ഉപയോഗപ്പെടും വിധം രൂപകല്‍പന ചെയ്ത മള്‍ട്ടി അസെറ്റ് ഫണ്ടുകള്‍ ആസ്തികളുടെ വൈവിധ്യവല്‍ക്കരണം ഉറപ്പു വരുത്തുന്നതായി എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് കോ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ( ഇക്വിറ്റി) നിഖില്‍ രുംഗ്്ത അഭിപ്രായപ്പട്ടു.

  ഫിസാറ്റിൽ ഐഡിയ ലാബിനു കേന്ദ്ര സർക്കാർ അനുമതി
Maintained By : Studio3