August 30, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് ഫണ്ട്: എയുഎം 4,000 കോടി കടന്നു

മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് സമ്പത്ത് സൃഷ്ടിച്ചുകൊണ്ട് ഈ നവംബറില്‍ ആറ് വര്‍ഷം പിന്നിടുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 4,000 കോടി എന്ന ശ്രദ്ധേയമായ നേട്ടത്തോടൊപ്പമാണ് സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്. തുടക്കം മുതല്‍ കാറ്റഗറിയിലെ ശരാശരി നേട്ടത്തിന് മുകളിലാണ് ഫണ്ട് ആദായം നല്‍കിയത്. അതോടൊപ്പം ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചാഞ്ചാട്ടത്തോടെ മികച്ച റിട്ടേണ്‍ നല്‍കുകയും ചെയ്തു. ഓഹരി, കടപ്പത്രം എന്നിവയില്‍ മാത്രമല്ല, ക്യാഷ്, ഫ്യൂച്ചര്‍ മാര്‍ക്കുറ്റുകള്‍ തമ്മിലുള്ള വില വ്യത്യാസങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഡെറിവേറ്റീവ് സാധ്യതകളും ഉപയോഗിച്ചു. ഇക്വിറ്റിക്കും സ്ഥിര വരുമാന പദ്ധതികള്‍ക്കും ഇടയില്‍ ആസ്തികള്‍ വകയിരുത്തുന്നതിന് മികച്ചൊരു മാതൃകയാണ് ഫണ്ട് സ്വീകരിച്ചിട്ടുള്ളത്. വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്താന്‍ ഫണ്ടിനെ പ്രാപ്തമാക്കുകയും നിക്ഷേപകര്‍ക്ക് താരതമ്യേന സുഗമമായ നിക്ഷേപ യാത്ര പ്രദാനം ചെയ്യുകയും ചെയ്യുന്നു.

  സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 14,575 കോടി രൂപ വരുമാനവുമായി ടെക്നോപാര്‍ക്ക്
Maintained By : Studio3